For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്‍: കളിക്കളത്തിന് പുറത്ത് ഇവരാണ് താരം... ക്രിക്കറ്റ് പ്രേമികളെ ക്ലീന്‍ ബൗള്‍ഡാക്കിയ ആംഗര്‍മാര്‍

ഏറെ ശ്രദ്ധിക്കപ്പെട്ട ചില വനിതാ ആംഗര്‍മാരുണ്ട്

മുംബൈ: വീറുറ്റ പോരാട്ടങ്ങള്‍ കൊണ്ടു മാത്രമല്ല ഐപിഎല്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രിയങ്കരമായി മാറിയത്. കളിക്കളത്തിന് അകത്തെയും പുറത്തെയും വര്‍ണക്കാഴ്ചകളും കാണികളെ ഹരം കൊള്ളിക്കുന്നതാണ്. ചിയര്‍ ഗേള്‍സിന്റെ നൃത്തവും ഗ്ലാമറസ് ആയിട്ടുള്ള വനിതാ ആംഗര്‍മാരുടെ സാന്നിധ്യവുമെല്ലാം ഐപിഎല്ലിനെ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. മല്‍സരത്തിന്റെ ഇടവേളകളിലും മറ്റും ടെലിവിഷനു മുന്നില്‍ കാണികളെ പിടിച്ചുനിര്‍ത്തിയത് ഈ ആംഗര്‍മാരുടെ സാന്നിധ്യം തന്നെയായിരുന്നു.

കഴിഞ്ഞ 10 സീസണിലെ ഐപിഎല്ലിലേക്കു കണ്ണോടിച്ചാല്‍ ഗ്ലാമറസായിട്ടുള്ള നിരവധി ആംഗര്‍മാര്‍ വന്നു പോയിട്ടുണ്ട്. ഇവരില്‍ ഏറ്റവുമധികം ആരാധകരെ സൃഷ്ടിച്ചിട്ടുള്ള അഞ്ചു പ്രധാനപ്പെട്ട ആംഗര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

മായന്തി ലാംഗര്‍

മായന്തി ലാംഗര്‍

ഇന്ത്യയിലെ കായിക പ്രേമികള്‍ക്ക് ഏറ്റവും സുപരിതയായ വനിതാ ആംഗര്‍ മായന്തി ലാംഗര്‍ തന്നെയായിരിക്കും. ഐപിഎല്ലിന്റെ ഈ സീസണിലെ എല്ലാ മല്‍സരങ്ങളിലും ആംഗറിങില്‍ മായന്തിയെ കാണാം. ഫിഫ ബീച്ച് ഫുട്‌ബോളില്‍ ഗസ്റ്റ് ആംഗറായി തുടങ്ങിയ മായന്തിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
നിലവില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലെ മുഖ്യ ആംഗറായ മായന്തിയെ ഐപിഎല്ലില്‍ മാത്രമല്ല ഇന്ത്യന്‍ ടീമിന്റെ ക്രിക്കറ്റ് മല്‍സരങ്ങളിലും ഐഎസ്എല്ലിലുമെല്ലാം ആംഗറായി കണ്ടു കഴിഞ്ഞു. മുന്‍ ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ കൂടിയാണ് മായന്തി.

എറിന്‍ ഹോളണ്ട്

എറിന്‍ ഹോളണ്ട്

മുന്‍ ലോക സുന്ദരിയും ഓസ്‌ട്രേലിയന്‍ വംശജയുമായ എറിന്‍ ഹോളണ്ടും ഐപിഎല്ലിലൂടെ ശ്രദ്ധിക്കപ്പെട്ട ആംഗര്‍മാരില്‍ ഒരാളാണ്. മോഡലും ആംഗറും മാത്രമല്ല മികച്ച ഗായികയും കൂടിയാണ് എറിന്‍. സംഗീതത്തില്‍ ബിരുദവും ഇവര്‍ നേടിയിട്ടുണ്ട്
ഇതു കൂടാതെ ഓസ്‌ട്രേലിയയില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവമാണ് എറിന്‍.

അര്‍ച്ചന വിജയ

അര്‍ച്ചന വിജയ

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രശസ്തയായ വനിതാ ആംഗര്‍ ആരെന്ന ചോദ്യത്തിന്റെ ഉത്തരമാണ് അര്‍ച്ചന വിജയ. ഐപിഎല്ലിന്റെ നാലാം എഡിഷന്‍ മുതല്‍ ആംഗറുടെ റോളില്‍ കൈയടി നേടി അര്‍ച്ചന ഒപ്പമുണ്ട്.
ക്രിക്കറ്റിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള അപൂര്‍വ്വം ആംഗര്‍മാരില്‍ ഒരാള്‍ കൂടിയാണ് ഇവര്‍. ഐപിഎല്ലിനെക്കൂടാതെ ടൂര്‍ ഡയറി ഫോര്‍ എക്‌സ്ട്രാ കവര്‍, ക്രിക്കറ്റ് മസാല മാര്‍ കെ എന്നിവയടക്കം നിരവധി ക്രിക്കറ്റ് ഷോകളും അര്‍ച്ചന അവതരിപ്പിച്ചിട്ടുണ്ട്.

കരിഷ്മ കൊടാക്ക്

കരിഷ്മ കൊടാക്ക്

ബോളിവുഡ് നടിയും പ്രശസ്തയായ ആംഗറുമാണ് കരിഷ്മ കൊടാക്ക്. ചടുലവും രസകരവുമായ സംഭാഷണ ശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും കരിഷ്മ ഐപിഎല്ലില്‍ ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു.
2006ലെ കിങ്ഫിഷര്‍ കലണ്ടറില്‍ അഭിനയിച്ച് 16ാം വയസ്സിലാണ് ലണ്ടനില്‍ ജനിച്ചുവളര്‍ന്ന കരിഷ്മ മോഡലിങില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഐപിഎല്ലിന്റെ ആറാം സീസണില്‍ മാത്രമേ ഇവരെ ആംഗറായി കാണാന്‍ ക്രിക്കറ്റ് ആസ്വാദകര്‍ക്കു ഭാഗ്യമുണ്ടായിട്ടുള്ളൂ.

ശിബാനി ദണ്ഡേക്കര്‍

ശിബാനി ദണ്ഡേക്കര്‍

അമേരിക്കന്‍ ടെലിവിഷന്‍ ചാനലിലൂടെയാണ് ശിബാനി ദണ്ഡേക്കറുടെ തുടക്കം. മോഡലും നടിയും വിജെയുമായ ശിബാനി എഎക്‌സ്എന്‍ചാനലിലെ മെന്‍ 2.0, ഝലക് ദിഖ് ലാജാ സീസണ്‍ 5, ഐ കാന്‍ ഡു ദാറ്റ് തുടങ്ങിയ പരിപാടികളിലും ഇവര്‍ ആംഗറായിരുന്നു.
അഞ്ചു സീസണുകളിലാണ് ശിബാനി ഐപിഎല്ലിനെ ഇളക്കിമറിച്ചത്. 2011 മുതല്‍ 15 വരെ ഐപിഎല്ലിലെ സ്ഥിരം കാഴ്ചയായിരുന്നു ഈ സുന്ദരി.

Story first published: Wednesday, May 2, 2018, 15:29 [IST]
Other articles published on May 2, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+