Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജിയാനി ഇന്‍ഫന്റീനോയെ വീണ്ടും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുത്തു

പാരീസ്: ജിയാനി ഇന്‍ഫാന്റീനോയെ ഫിഫ പ്രസിഡന്റായി ഒരിക്കല്‍ക്കൂടി തെരഞ്ഞെടുത്തു. പാരീസില്‍ ചേര്‍ന്ന ലോക ഫുട്‌ബോള്‍ ഗവേണിങ് ബോഡിയാണ് ഇന്‍ഫന്റീനോയെ എതിരില്ലാതെ തെരഞ്ഞെടുത്തത്. ഇന്‍ഫന്റീനോയെക്കെതിരെ എതിരെ ആരും മത്സരിക്കാതിരുന്നതോടെ അംഗങ്ങള്‍ കൈയ്യടിയോടെ അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു.

ഇതോടെ 49 കാരനായ സ്വിസ് ഇറ്റാലിയന്‍ അഭിഭാഷകന് നാലുവര്‍ഷംകൂടി ഫിഫയുടെ തലപ്പത്ത് ഭരണം നടത്താം. ലോകകപ്പില്‍ ഉള്‍പ്പെടെ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ആലോചിക്കുന്ന ഇന്‍ഫാന്റീനോയ്ക്ക് അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെ പരിഷ്‌കരണ നടപടികള്‍ക്ക് ആക്കംകൂട്ടാം. 2016ലാണ് ഇന്‍ഫാന്റീനോ ആദ്യമായി ചുമതലയേല്‍ക്കുന്നത്.

gianniinfantino

സെപ് ബ്ലാസ്റ്ററുടെ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കിടെ ചുമതലയേറ്റ ഇന്‍ഫന്റീനോയ്ക്ക് മികവുകാട്ടാനായി. തന്റെ കാലയളവില്‍ ഫിഫയില്‍ യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിയോ സാമ്പത്തിക മാന്ദ്യമോ ഉണ്ടായിട്ടില്ല. തങ്ങള്‍ ഫുട്‌ബോളിനെക്കുറിച്ച് മാത്രമാണ് സംസാരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

2026ലെ ലോകകപ്പില്‍ 48 ടീമുകളെ മത്സരിപ്പിക്കാനുള്ള ശ്രമം നടന്നുവരികയാണ്. 2022ലെ ഖത്തര്‍ ലോകകപ്പില്‍ തന്നെ അത് നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് വേണ്ടെന്നുവെക്കുകയായിരുന്നു. 2018ലെ ലോകകപ്പില്‍ വീഡിയോ അസിസ്റ്റന്റ് റഫറി സമ്പ്രദായം നടപ്പാക്കിയതാണ് ഇന്‍ഫന്റീനോയുടെ കാലത്തെ പ്രധാന തീരുമാനം. 2026ലെ ലോകകപ്പ് വേദി തെരഞ്ഞെടുക്കല്‍ വിവാദമില്ലാതെ നടപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

Story first published: Wednesday, June 5, 2019, 17:44 [IST]
Other articles published on Jun 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+