Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബഫണ്‍ ബാധ്യത; ഇതിഹാസ ഗോളിയെ ഒഴിവാക്കാനൊരുങ്ങി പി.എസ്.ജി

പാരിസ്: ഇറ്റാലിയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂജി ബഫണെ ഒഴിവാക്കാനൊരുങ്ങി പി.എസ്.ജി. അവസാന സീസണില്‍ യുവന്റസില്‍ നിന്ന് പി.എസ്.ജിയിലെത്തിയ താരത്തിന് ടീമിന്റെ രണ്ടാം നമ്പര്‍ പദവിയാണ് ലഭിച്ചത്. പ്രധാന മത്സരങ്ങളിലെല്ലാം ബെഞ്ചിലിരിക്കേണ്ടിവന്ന ബഫണ്‍ 13 മത്സരത്തില്‍ മാത്രമാണ് ടീമിന്റെ വലകാത്തത്. എന്നാല്‍ ഈ മത്സരത്തിലൊന്നും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താന്‍ ബഫണ് സാധിച്ചില്ല. ഇതോടെയാണ് 41കാരനായ താരത്തെ പുറത്താന്‍ പി.എസ്.ജി പദ്ധതിയിടുന്നത്. ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ബഫണെ പ്രായം തളര്‍ത്തുന്നുവെന്നതാണ് വസ്തുത.

ഈ സീസണില്‍ ഫ്രഞ്ച് ലീഗ് കിരീടം നിലനിര്‍ത്താന്‍ പി.എസ്.ജിക്ക് സാധിച്ചെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ നിരാശപ്പെടുത്തി. ഇതോടെ ടീമില്‍ അടിമുടി മാറ്റമാണ് പി.എസ്.ജി ഉദ്ദേശിക്കുന്നത്. പി.എസ്.ജിയില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിനുവേണ്ടി കളിക്കുന്ന ജര്‍മന്‍ ഗോളി കെവിന്‍ ട്രാപ്പിനെ ടീമില്‍ തിരികെ എത്തിക്കാനാണ് പി.എസ്.ജി പദ്ധതിയിടുന്നത്. 2015ല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നാണ് പി.എസ്.ജി കെവിനെ ടീമിലെത്തിച്ചത്. ടീമിനൊപ്പം 63 മത്സരം കളിച്ച ശേഷം 2018ലാണ് ലോണില്‍ ഫ്രാങ്ക്ഫര്‍ട്ടിന് കൈമാറിയത്. ജര്‍മന്‍ ദേശീയ ടീമിനുവേണ്ടി മൂന്നു മത്സരവും താരം കളിച്ചിട്ടുണ്ട്.

gianluigi buffon

പി.എസ്.ജി പുറത്താക്കിയാല്‍ ബഫണ്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത. 2001 മുതല്‍ 2018നുവേണ്ടി യുവന്റസിന്റെ ഗോളിയായിരുന്ന ബഫണിന്റെ പേരില്‍ നിരവധി റെക്കോഡുകളുമുണ്ട്. 509 മത്സരങ്ങളാണ് യുവന്റസ് ജഴ്‌സിയില്‍ ബഫണ്‍ കളിച്ചത്. യുവന്റസിനൊപ്പം കൂടുതല്‍ കിരീടം നേടിയ താരവും (19) ബഫണാണ്.ഇറ്റലിക്കുവേണ്ടി 176 മത്സരത്തിലും അദ്ദേഹം വലകാത്തിട്ടുണ്ട്.

Story first published: Thursday, May 9, 2019, 9:04 [IST]
Other articles published on May 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+