Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ഫൈനലിലെ വിവാദഗോള്‍; വിഖ്യാത ജര്‍മന്‍ ഗോളി ഹന്‍സ് ടില്‍ക്കോവ്‌സ്‌കി അന്തരിച്ചു

ഡോട്ട്മുണ്ട്: വെസ്റ്റ് ജര്‍മനിയുടെ വിഖ്യാത ഗോള്‍ കീപ്പര്‍ ഹന്‍സ് ടില്‍ക്കോവ്‌സ്‌കി അന്തരിച്ചു. 84 വയസായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന ഹന്‍സ് വിടവാങ്ങിയെന്ന് അദ്ദേഹത്തിന്റെ മുന്‍ ക്ലബ്ബ് ബൊറൂസിയ ഡോട്ട്മുണ്ട് ആണ് അറിയിച്ചത്. 1966 ലോകകപ്പ് ഫൈനലില്‍ ജര്‍മനിയുടെ ഗോള്‍ കീപ്പറായിരുന്നു ഹന്‍സ്. ഇംഗ്ലണ്ട് വിവാദഗോളിലൂടെ കിരീടമുയര്‍ത്തിയത് വന്‍ വിവാദത്തിന് വഴിതെളിക്കുകയും ചെയ്തു.

ഫൈനലില്‍ 2-2 എന്ന നിലയില്‍ സമനിലയിലായതിനെ തുടര്‍ന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീട്ടുകയായിരുന്നു. അധിക സമയത്ത് ഇംഗ്ലണ്ടിന്റെ ഒരു ഷോട്ട് ബാറിലിടിച്ച് ഗോള്‍വരയിലേക്ക് പതിച്ചപ്പോള്‍ റഫറി ഗോള്‍ അനുവദിച്ചു. പന്ത് ഗോള്‍വര കടന്നിട്ടില്ലെന്ന് വ്യക്തമായിരുന്നെന്ന് പിന്നീട് ഹന്‍സ് പറഞ്ഞിരുന്നു. ടിവി റീപ്ലേകളിലും പന്ത് ഗോള്‍വര കടന്നിട്ടില്ലെന്ന് വ്യക്തമായെങ്കിലും ലീഡ് നേടിയ ഇംഗ്ലണ്ട് പിന്നീട് 4-2ന് മത്സരവും കിരീടവും സ്വന്തമാക്കി.

hanstilkowski

വെസ്റ്റ് ജര്‍മനിക്കുവേണ്ടി 39 മത്സരങ്ങളില്‍ ഇദ്ദേഹം വലകാത്തിട്ടുണ്ട്. ഡോട്ട്മുണ്ടിനായി 1965ല്‍ ജര്‍മന്‍ കപ്പ് നേടിക്കൊടുത്തു. 1966ല്‍ കപ്പ് വിന്നേഴ്‌സ് കപ്പ് ഫൈനലില്‍ ഫൈനലില്‍ ലിവര്‍പൂളിനെ 2-1ന് തോല്‍പ്പിച്ച ടീമിലും ഹന്‍സ് അംഗമായിരുന്നു. ഹന്‍സിനൊപ്പം കളിച്ചിരുന്നവരും ജര്‍മന്‍ ഫുട്‌ബോള്‍ താരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ഇതിഹാസതാരത്തിന് യാത്രാമൊഴിയേകി.

Story first published: Tuesday, January 7, 2020, 10:18 [IST]
Other articles published on Jan 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+