നേരിട്ടതില്‍വെച്ച് ഏറ്റവും മോശം റയല്‍; തോല്‍വിക്കുശേഷം ബാഴ്‌സ താരം പിക്വെ
മാഡ്രിഡ്: റയല്‍ മാഡ്രിഡിനോട് തോറ്റതിനുശേഷവും റയലിന്റെ കളിയില്‍ നിരാശ പ്രകടിപ്പിച്ച് ബാഴ്‌സലോണ താരം ജെറാര്‍ഡ് പിക്വെ. കഴിഞ്ഞദിവസം നടന്ന എല്‍ ക്ലാസിക്കോയില്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ പരാജയപ്പെട്ടത്. വിജയത്തില്‍ ലഭിച്ച മൂന്ന് പോയന്റ് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ റയലിന് തുണയാകുകയും ചെയ്തു. രണ്ടാംസ്ഥാനത്തുള്ള ബാഴ്‌സയേക്കാള്‍ ലീഗില്‍ ഒരു പോയന്റിന് മുന്നിലാണ് ഇപ്പോള്‍ റയല്‍.
റയലിനോടുള്ള തോല്‍വിയുടെ നിരാശയ്‌ക്കൊപ്പം എതിരാളികളുടെ പ്രകടനത്തിലും ജെറാര്‍ഡ് പിക്വെ സന്തുഷ്ടവാനല്ല. ആദ്യ പകുതിയില്‍ താന്‍ കണ്ട റയല്‍ ഏറ്റവും മോശം പ്രകടനമാണ് നടത്തിയതെന്ന് പിക്വെ പറഞ്ഞു. ഈ അവസരം മുതലെടുക്കാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞില്ല. രണ്ടാംപകുതിയില്‍ തങ്ങള്‍ പന്തുകള്‍ നഷ്ടപ്പെടുത്തി. അവസരം മുതലാക്കുന്നതില്‍ റയല്‍ വിജയം കണ്ടെന്നും പിക്വെ പറഞ്ഞു.

ഇത്രയും മോശമായൊരു ടീമിനോട് തോറ്റതില്‍ അതിയായ നിരാശയുണ്ട്. താനിത് ഏതെങ്കിലും വിമര്‍ശനമായിട്ടല്ല പറയുന്നത്. തങ്ങളുടെ ക്ലബ്ബുകള്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്നും പിക്വെ സൂചിപ്പിച്ചു. അവസരങ്ങള്‍ നഷ്ടമാക്കരുതായിരുന്നു. ലാ ലീഗയില്‍ ഇനിയും മെച്ചപ്പെടാനും തിരിച്ചുവരാനും സമയമേറെയുണ്ട്. സ്ഥരതയാര്‍ന്ന പ്രകടനത്തോടെ സീസണ്‍ അവസാനിപ്പിക്കാനാകും തങ്ങളുടെ ശ്രമമന്നും പിക്വെ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications