Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാരത് ബെയ്ല്‍ റയലില്‍ നിന്ന് പുറത്തേക്ക്; ജനുവരിയില്‍ ക്ലബ്ബ് വിട്ടേക്കും

മാഡ്രിഡ്: വെയ്ല്‍സ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഗാരത് ബെയ്ല്‍ ജനുവരില്‍ റയല്‍ മാഡ്രിഡ് വിടുമെന്ന് റിപ്പോര്‍ട്ട്. പരിശീലകന്‍ സിനദിന്‍ സിദാനുമായുള്ള അഭിപ്രായഭിന്നതമൂലം ടീമില്‍ സ്ഥിരം സ്ഥാനം ലഭിക്കാത്തതാണ് ബെയ്‌ലിനെ റയല്‍ വിടാന്‍ പ്രേരിപ്പിക്കുന്നത്. റയല്‍ വിടുന്ന കാര്യം ബെയ്‌ലിന്റെ ഏജന്റ് റയല്‍ മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. റയലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയ്ക്ക് ടീമിലെത്തിച്ച ബെയ്‌ലിനെ ഒഴിവാക്കാനാണ് ക്ലബ്ബിനും താല്‍പ്പര്യം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടതിന് പിന്നാലെ പകരക്കാരനായി ബെയ്‌ലിനെ വാഴ്ത്തിയെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.

ക്ലബ്ബ് ബ്രൂഗിനെതിരായ റയലിന്റെ കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ബെയ്‌ലിന് അവസരം നല്‍കിയിരുന്നില്ല. മത്സരത്തില്‍ വൈകിയാണ് ബയ്ല്‍ മൈതാനത്തിലെത്തിയത്. മത്സരം തുടങ്ങുന്നതിന് നാല് മിനുട്ട് മുമ്പ് ബെയ്ല്‍ എത്തിയ വാര്‍ത്ത സ്പാനിഷ് മാധ്യമങ്ങള്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. പലപ്പോഴും പകരക്കാരനായി അവസരം നല്‍കുന്നതില്‍ ബെയ്‌ലിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

garethbale

30കാരനായ ബെയ്ല്‍ 2013ല്‍ ടോട്ടനത്തില്‍ നിന്നാണ് റയലിലെത്തുന്നത്. ക്ലബ്ബിനുവേണ്ടി 161 മത്സരത്തില്‍ നിന്ന് 80 ഗോള്‍ നേടിയ ബെയ്ല്‍ ക്ലബ്ബിന്റെ നാല് ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും ഒരു ലാ ലിഗ കിരീടത്തിലും പങ്കാളിയായി.

Story first published: Wednesday, October 9, 2019, 10:47 [IST]
Other articles published on Oct 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+