ഗാരത് ബെയ്ല്‍ കൈമാറ്റ ജാലകത്തിലൂടെ റയല്‍ വിടുമോ? ഏജന്റ് പറയുന്നതിങ്ങനെ
മാഡ്രിഡ്: വെയ്ല്‍സ് സൂപ്പര്‍ താരം ഗാരത് ബെയ്ല്‍ റയല്‍ മാഡ്രിഡ് വിടുന്നതായുള്ള അഭ്യൂഹം ഏറെനാളുകളായി ഉയര്‍ന്നുകേള്‍ക്കുന്നതാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ശേഷം റയല്‍ ഏറ്റവും കൂടുതല്‍ പണം മുടക്കി സ്വന്തമാക്കി ബെയ്ല്‍ ഇത്തവണത്തെ കൈമാറ്റ ജാലകത്തിലൂടെ ക്ലബ്ബ് വിടുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയാണ് അദ്ദേഹത്തിന്റെ ഏജന്റായ ജോനാഥന്‍ ബാര്‍നെറ്റ്. ബെയ്ല്‍ റയല്‍ മാഡ്രിഡ് വിടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇഎസ്പിഎന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെയ്ല്‍ എവിടേക്കും പോകുന്നില്ല. അദ്ദേഹം റയലില്‍ത്തന്നെ തുടരും.
മറ്റ് അഭ്യൂഹങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. റയല്‍ പരിശീലകന്‍ സിനദിന്‍ സിദാനുമായി ബെയ്‌ലിനുണ്ടായ അഭിപ്രായ വ്യത്യാസം മൂലം പലപ്പോഴും പകരക്കാരനായാണ് ബെയ്‌ലിന് അവസരം ലഭിച്ചിരുന്നത്. ഇതില്‍ താരം അസംതൃപ്തനായിരുന്നു. മുന്‍ ക്ലബ്ബായ ടോട്ടനത്തിലേക്ക് തിരിച്ചുപോകുന്നതായും ചൈനീസ് ലീഗിലേക്ക് കൂടുമാറുന്നതായുമെല്ലാം വാര്‍ത്തകളുണ്ടായിരുന്നു. 2022വരെയാണ് റയലുമായി ബെയ്‌ലിന് കരാറുള്ളത്. റൊണാള്‍ഡോ റയല്‍ വിട്ടതിന് പിന്നാലെ മുഖ്യ സ്‌ട്രൈക്കറായി ക്ലബ്ബ് ബെയ്‌ലിനെ വാഴ്ത്തിയെങ്കിലും പ്രതീക്ഷ കാക്കാന്‍ താരത്തിനായില്ല.

നിലവില്‍ പരിക്കിനെത്തുടര്‍ന്ന് താരം വിശ്രമത്തിലാണ്. ചങ്കിലുണ്ടായ അണുബാധമൂലം ബെയ്ല്‍ വിശ്രമത്തിലാണ്. ഈയാഴ്ചത്തെ മത്സരങ്ങളില്‍ ബെയ്ല്‍ കളിക്കില്ല.പരിശീലനവും മുടങ്ങിയിരിക്കുകയാണ്. മറ്റ് കാര്യങ്ങള്‍ ഡോക്ടറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ പറയാനാകൂവെന്നും സിദാന്‍ പറഞ്ഞു. 30കാരനായ ബെയ്ല്‍ 2013ല്‍ ടോട്ടനം വിട്ടാണ് റയലിലെത്തിയത്. സതാംപ്റ്റണുവേണ്ടിയും താരം കളിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications