Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീ സീസണ്‍ മത്സരം:മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും ജയം

പെര്‍ത്ത്: പുതിയ സീസണിന് മുന്നോടിയായുള്ള ആദ്യ സൗഹൃദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയത്തുടക്കം. പുതിയ ജഴ്‌സിയില്‍ കളിക്കാനിറങ്ങിയ യുണൈറ്റഡ് ഓസ്‌ട്രേലിയന്‍ ക്ലബ്ബായ പെര്‍ത്ത് ഗ്ലോറിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തകര്‍ത്തത്. പ്രമുഖ താരങ്ങള്‍ക്കെല്ലാം ആദ്യ പകുതിയില്‍ സോള്‍ഷെയര്‍ വിശ്രമം നല്‍കിയതോടെ ഗോള്‍ കണ്ടെത്താന്‍ ക്ലബ്ബിന് സാധിച്ചില്ല.രണ്ടാം പകുതിയിലാണ് യുണൈറ്റഡ് രണ്ട് ഗോളും സ്വന്തമാക്കിയത്. 4-2-3-1ഫോര്‍മേഷനിലിറങ്ങിയ യുണൈറ്റഡിനുവേണ്ടി 60ാം മിനുട്ടില്‍ റാഷ്‌ഫോര്‍ഡ് ആദ്യ ഗോള്‍ നേടിയപ്പോള്‍ 85ാം മിനുട്ടില്‍ ജെയിംസ് ഗാര്‍ണര്‍ രണ്ടാം ഗോളും സ്വന്തമാക്കി.

ക്ലബ്ബ് വിടുന്നതായുള്ള അഭ്യൂഹം ശക്തമായി നിലനില്‍ക്കെ പോള്‍ പോഗ്ബ യുണൈറ്റഡിനുവേണ്ടി കളിച്ചു.എന്നാല്‍ ഇന്റര്‍മിലാനിലേക്ക് കൂടുമാറാനൊരുങ്ങുന്ന റോമലു ലുക്കാക്കു യുണൈറ്റഡ് നിരയില്‍ കളിച്ചില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം പ്രീസീസണിനായി ലുക്കാക്കുവും ഓസ്‌ട്രേലിയയിലുണ്ട്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഈ സീസണില്‍ തിരിച്ചുവരവ് അത്യാവശ്യമാണ്.അല്ലാത്ത പക്ഷം പരിശീലകന്‍ സോള്‍ഷെയറിന്റെ കസേരയും തെറിക്കുമെന്നുറപ്പ്.

manchesterunited

മറ്റൊരു മത്സരത്തില്‍ ചെല്‍സി എതിരില്ലാത്ത നാല് ഗോളിന് സെന്റ് പാട്രിക്‌സിനെ തകര്‍ത്തു.അയര്‍ലന്‍ഡ് ക്ലബ്ബിനെതിരേ അനായാസ ജയമാണ്് നീലപ്പട നേടിയെടുത്തത്.ഫ്രാങ്ക് ലംപാര്‍ഡ് പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള രണ്ടാം മത്സരത്തില്‍ ക്ലബ്ബ് തകര്‍പ്പന്‍ ജയം നേടിയത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.മൗണ്ട്,എമേഴ്‌സണ്‍ എന്നിവര്‍ ഓരോ ഗോള്‍ നേടിയപ്പോള്‍ ജിറൗഡ് ഇരട്ട ഗോളും നേടി.അവസാന സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയെടുത്ത ചെല്‍സി ഇത്തവണ ഒരു പ്രതിസന്ധികള്‍ നേരിടുന്നുണ്ട്.ഏദന്‍ ഹസാര്‍ഡ് ടീം വിട്ടു.ഹിഗ്വെയ്ന്‍ യുവന്റസിലേക്ക് മടങ്ങിപ്പോയി.കൈമാറ്റ ജാലകത്തില്‍ വിലക്കും നേരിടുന്ന ചെല്‍സി അത്ഭുതം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Sunday, July 14, 2019, 9:39 [IST]
Other articles published on Jul 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+