Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ഇന്ത്യന്‍ പേസര്‍മാര്‍ വേണ്ടെന്ന് കോലി... രോഹിത്തിന്റെ പ്രതികരണം ഇങ്ങനെ!!

മുംബൈ: 2019 ജൂണില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്നതിനാല്‍ ഇന്ത്യയുടെ മുന്‍നിര പേസര്‍മാര്‍ക്കു അടുത്ത ഐപിഎല്ലില്‍ വിശ്രമം അനുവദിക്കണമെന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ നിര്‍ദേശം ഫ്രാഞ്ചൈസികള്‍ തള്ളിയേക്കും. ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനകളായ ജസ്പ്രീത് ബുംറയെയും ഭുവനേശ്വര്‍ കുമാറിനെയും ഐപിഎല്ലില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നായിരുന്നു കോലിയുടെ ആവശ്യം.

ഐപിഎല്ലിനു തൊട്ടു പിന്നാലെ ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ താരങ്ങള്‍ക്കു പരിക്കേറ്റാല്‍ അത് ലോകകപ്പില്‍ ടീമിനു തിരിച്ചടിയായേക്കുമെന്നതാണ് കോലിയുടെ ഈ നിര്‍ദേശത്തിനു പിന്നില്‍. ഇതേക്കുറിച്ച് അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ കമ്മിറ്റി (സിഒഎ) ചര്‍ച്ച നടത്തിയെങ്കിലും കൃത്യമായ തീരുമാനത്തിലെത്താന്‍ സാധിക്കാതെ പിരിയുകയായിരുന്നു.

വിശ്രമം അനുവദിക്കില്ല

വിശ്രമം അനുവദിക്കില്ല

2019 മാര്‍ച്ച് 29ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ അടുത്ത സീസണ്‍ മെയ് 19നാണ് അവസാനിക്കുക. ഇതു പ്രകാരം ടൂര്‍ണമെന്റ് നടന്നാല്‍ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജൂണ്‍ അഞ്ചിന് നടക്കുന്ന ആദ്യ മല്‍സരത്തിനു മുമ്പ് 15 ദിവസം താരങ്ങള്‍ക്കു വിശ്രമം ലഭിക്കും. അതുകൊണ്ടു തന്നെ ഇന്ത്യയുടെ പ്രധാന പേസര്‍മാരെ ഐപിഎല്ലിന്റെ ഒരു സീസണ്‍ മുഴുവന്‍ കളിപ്പിക്കാതിരിക്കുകയെന്ന ആവശ്യം നടപ്പാക്കാന്‍ പ്രായോഗികമല്ലെന്നു യോഗത്തില്‍ പങ്കെടുത്ത ഒരു മുതിര്‍ന്ന ഒഫീഷ്യല്‍ വ്യക്തമാക്കി.

കോലിയെ തള്ളി രോഹിത്ത്

കോലിയെ തള്ളി രോഹിത്ത്

ക്യാപ്റ്റന്‍ കോലിയുടെ അഭിപ്രായത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ അഭിപ്രായമാണ് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കുള്ളത്. യോഗത്തില്‍ രോഹിത്തും പങ്കെടുത്തിരുന്നു. കോലിയുടെ നിര്‍ദേശത്തോട് യോജിക്കുന്നുണ്ടോയെന്ന സിഒഎ മേധാവി വിനാദ് റായിയുടെ ചോദ്യത്തിന് രോഹിത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു- മുംബൈ ഇന്ത്യന്‍സ് അടുത്ത ഐപിഎല്ലിന്റെ പ്ലേഓഫിലോ, ഫൈനലിലോ എത്തിയാല്‍, ബുംറ ഫിറ്റാണെങ്കില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കുന്നതിനോടു യോജിപ്പില്ല.

കോലിക്കു വിമര്‍ശനം

കോലിക്കു വിമര്‍ശനം

ബുദ്ധിശൂന്യമായ ആവശ്യമാണ് കോലിയുടേതെന്നായിരുന്നു യോഗത്തില്‍ പങ്കെടുത്ത മറ്റൊരു ഒഫീഷ്യലിന്റെ പ്രതികരണം. ഐപിഎല്ലില്‍ കളിക്കുന്നതിലൂടെ ഭുവനേശ്വര്‍, ബുംറ എന്നിവര്‍ക്കു മാച്ച് പ്രാക്ടീസ് കൂടിയാണ് ലഭിക്കുന്നത്. രണ്ടു മാസം ഒരു മല്‍സരം പോലും കളിക്കാതെ ഇവര്‍ ലോകകപ്പിനു പോയാല്‍ അതു ഇന്ത്യക്കു തന്നെയാണ് തിരിച്ചടിയാവുകയെന്നും ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടി.

Story first published: Thursday, November 8, 2018, 19:38 [IST]
Other articles published on Nov 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+