
കോലി തന്റെ ഭക്ഷണക്രമത്തില്‍ വലിയ മാറ്റം കൊണ്ടു വന്നത് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ മുഖ്യ കോച്ചായി ഇംഗ്ലണ്ടുകാരനായ ഡങ്കന്‍ ഫ്‌ളെച്ചര്‍ വന്നതിനു ശേഷമാണ്. അദ്ദേഹത്തിന്റെ നിര്‍ദേശത്തിനു ശേഷമാണ് ഭക്ഷണത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുത്തി കോലി ടീമിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും ഫിറ്റ്‌നസുള്ള കായികതാരങ്ങളിലൊരാളായി മാറിയത്.

ഫിറ്റ്‌നസ് പ്രിയനാവുന്നതിനു മുമ്പ് വിരാട് കോലി ഭക്ഷണപ്രേമിയായിരുന്നു. ചോല ബട്ടൂരയും നോര്‍ത്ത് ഇന്ത്യന്‍ ഡിഷുകളുമെല്ലാം അദ്ദേഹത്തിന്റെ ഫേവറിറ്റുകളായിരുന്നു. യാതൊരു നിയന്ത്രണവും പാലിക്കാതെ ഭക്ഷണം കഴിച്ചിരുന്നതിനാല്‍ തന്നെ കൗമാരകാലത്തു കോലിക്കു നല്ല തടിയുമുണ്ടായിരുന്നു.
ഒരു ദേശീയ മാധ്യമത്തിലെ കോളത്തിലാണ് ഒരിക്കല്‍ സൗത്താഫ്രിക്കയില്‍ വച്ച് ജീവന്‍ പോലും റിസ്‌കിലാക്കി കോലി ഭക്ഷണം തേടിപ്പോയ കഥ പ്രദീപ് സാങ്വാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ജൂനിയര്‍ ക്രിക്കറ്റില്‍ കളിച്ചിരുന്ന സമയത്ത് ഏഴ്-എട്ടു വര്‍ഷം ഞാനും വിരാടും ഒരേ മുറിയിലാണ് കഴിഞ്ഞിരുന്നത്. ഭക്ഷണം അവന്റെ വീക്ക്‌നെസായിരുന്നു, പ്രത്യേകിച്ചും തെരുവിലെ കടകളിലെ ഭക്ഷണമായിരുന്നു കൂടുതല്‍ ഇഷ്ടം. കോര്‍മ റോള്‍, ചിക്കന്‍ റോള്‍ എന്നിവയായിരുന്നു അവന്റെ ഫേവറിറ്റ്. ഞങ്ങള്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ ഭാഗമായി സൗത്താഫ്രിക്കയിലുള്ളപ്പോള്‍ ഒരു സംഭവം നടന്നു. അവിടെ ഒരിടത്തു രുചികരമായ മട്ടണ്‍ റോള്‍ ലഭിക്കുമെന്ന് ആരോ പറഞ്ഞു. പക്ഷെ ആ സ്ഥിലം അത്ര സുരക്ഷിതമായിരുന്നില്ലെന്നും സാങ്വാന്‍ വ്യക്തമാക്കി.

മട്ടണ്‍ റോള്‍ ലഭിക്കുന്ന ഈ ഇടത്തെക്കുറിച്ച് ഞങ്ങളുടെ ഡ്രൈവറും പറഞ്ഞിരുന്നു. ഭക്ഷണം നല്ലതാണെങ്കിലും ആ സ്ഥാലം അത്ര സുരക്ഷതിമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അവിടെ സമീപകാലത്തു ചില വഴ്ക്കുകള്‍ നടന്നിരുന്നുവെന്നും ആരോ ഒരാളുടെ കൈ വെട്ടുകയും ചെയ്തിരുന്നതായും ഡ്രൈവര്‍ പറഞ്ഞതോടെ എനിക്കു ഭയമായി.
പക്ഷെ ഇതൊന്നും കേട്ടിട്ടും വിരാട് കോലിക്കു കുലുക്കമില്ലായിരുന്നു.

ഇതില്‍ വലിയ കാര്യമില്ല സുഹൃത്തെ, നമുക്കു അവിടെ പോവാമെന്നായിരുന്നു അവന്‍ എന്നോടു പറഞ്ഞത്. ആ സ്ഥലത്തു വിരാട് എന്നെ കൊണ്ടു പോവുകയും ചെയ്തു. മട്ടണ്‍ റോള്‍ കഴിച്ചു മടങ്ങിവരവുന്നതിനിടെ കുറച്ചു പേര്‍ ഞങ്ങളെ പിന്തുടര്‍ന്നു. എന്നാല്‍ ഞങ്ങള്‍ അതിവേഗം കാറോടിച്ചു പോവുയും താമസസ്ഥലത്തു എത്തിയ ശേഷമാണ് തങ്ങള്‍ കര്‍ നിര്‍ത്തിയതെന്നും പ്രദീപ് സാങ്വാന്‍ വെളിപ്പെടുത്തി.

ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ച ശേഷം വിരാട് കോലി 2012ല്‍ ഞങ്ങള്‍ക്കൊപ്പം കളിക്കാനായി വന്നിരുന്നു. അന്നാണ് അവന്‍ ഭക്ഷണക്രമത്തില്‍ മറ്റൊരു തലത്തിലേക്കു മാറിയത്. ടീമിനകത്ത് ഞങ്ങള്‍ വിരാടിനെ ചീക്കു, മോട്ടു (തടിയന്‍) എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്. പക്ഷെ 2012ല്‍ ഒരു കൃത്യമായ പ്ലാനോടെയായിരുന്നു അവന്‍ വന്നത്. അന്നു മുതല്‍ ഫിറ്റ്‌നസില്‍ ഗൗരവമായി ശ്രദ്ധിക്കാന്‍ തുടങ്ങുകയും ചെയ്തതായും പ്രദീപ് സാങ്വാന്‍ പറയുന്നു.

അന്നു മുതല്‍ വിരാട് കോലി ഭക്ഷണക്രമം കൃത്യമായി ഫോളോ ചെയ്യാന്‍ തുടങ്ങി. അതില്‍ ഒരു വിട്ടുവീഴ്ചയും അവന്‍ വരുത്തിയിരുന്നില്ല. ഭാരം നന്നായി കുറയ്ക്കണമെന്ന ദൃഢനിശ്ചയം വിരാടിനുണ്ടായിരുന്നു. മികച്ചൊരു ഫീല്‍ഡറായി മാറണമെന്ന ആഗ്രഹവും അവനുണ്ടായിരുന്നു. അന്നും വിരാട് സുരക്ഷിതനായ ഫീല്‍ഡര്‍ തന്നെയായിരുന്നു. പക്ഷെ റിഫ്‌ളക്‌സുകളുടെ കാര്യത്തില്‍ വിരാടിനു ഇപ്പോഴത്തെ വേഗതയില്ലായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാവുകയായിരുന്നു അവന്റെ ലക്ഷ്യം. നെറ്റ്‌സില്‍ മണിക്കൂറുകളോളം ബാറ്റ് ചെയ്യാനും വിരാടിനു ഇഷ്ടമായിരുന്നുവെന്നും സാങ്വാന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications