Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനെ 'നന്നാക്കാന്‍' അക്തറില്ല... ഉപദേശക സ്ഥാനം രാജിവച്ച് പേസ് ഇതിഹാസം

1

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ (പിസിബി) ഉപദേശിച്ചു നേരെയാക്കാന്‍ ഇനി മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തറില്ല. പിസിബി ചെയര്‍മാന്റെ ഉപദേഷ്ടാവായിരുന്ന അദ്ദേഹം ഈ സ്ഥാനം രാജിവച്ചു. മുന്‍ പിസിബി ചെയര്‍മാന്‍ നജാം സേത്തിയാണ് 43 കാരനായ താരത്തെ നിയമിച്ചത്. ട്വിറ്ററിലൂടെയാണ് താന്‍ രാജിവയ്ക്കുന്നതായി അക്തര്‍ അറിയിച്ചത്.

പിസിബി ചെയര്‍മാന്റെ ഉപദേഷ്ടാവെന്ന സ്ഥാനം താന്‍ ഒഴിയുകയാണെന്ന് ട്വിറ്ററില്‍ അക്തര്‍ കുറിക്കുകയായിരുന്നു.പിസിബിയുടെ ഭരണസമിതിയില്‍ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ഇനിയും ഈ റോളില്‍ തുടരുന്നത് ഉചിതമല്ലെന്ന് ബോധ്യമായതിനാലാണ് രാജിയെന്നും അക്തര്‍ ട്വീറ്റ് ചെയ്തു.

അടുത്തിടെ മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രസിഡന്റ് കൂടിയായ എഹ്‌സാന്‍ മാണിയെ പിസിബിയുടെ പുതിയ ചെയര്‍മാനായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിയമിച്ചിരുന്നു. മൂന്നു വര്‍ഷത്തെ കാലാവധിയിലേക്കാണ് നിയമനം. ഇമ്രാന്‍ പ്രധാനമന്ത്രി പദവിയിലെത്തിയതോടെ നജാം സേത്തി പിസിബിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു.

Story first published: Friday, September 7, 2018, 13:25 [IST]
Other articles published on Sep 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+