Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോളിവുഡ് നടന്‍മാര്‍ പോലും തോറ്റുപോവും!! അമ്പരപ്പിക്കുന്ന ലുക്കില്‍ ശ്രീശാന്ത്... വീഡിയോ വൈറല്‍

1

കൊച്ചി: ഇന്ത്യന്‍ പേസ് ബൗളിങിന് പുതിയ കരുത്തും ആവേശവും നല്‍കി പിന്നീട് വാതുവയ്പ്പ് വിവാദത്തില്‍ കുടുങ്ങി വെറുക്കപ്പെട്ടവനായി മാറിയ ക്രിക്കറ്ററാണ് മലയാളി താരമായ ശ്രീശാന്ത്. ഐപിഎല്ലിലെ വാതുവയ്പ്പ് കേസില്‍ കുടുങ്ങി കരിയര്‍ തന്നെ അവസാനിച്ചെങ്കിലും ശ്രീ വീട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല. വിലക്ക് പിന്‍വലിച്ച് കളിക്കളത്തിലേക്ക് മടങ്ങിവരാനുള്ള നിയമപോരാട്ടത്തിലാണ് അദ്ദേഹം.

മല്‍സരരംഗത്ത് ഇല്ലെങ്കിലും സിനിമയിലും നൃത്തത്തിലുമെല്ലാം ശ്രീശാന്ത് സജീവമായിരുന്നു. ഇപ്പോള്‍ താരത്തിന്റെ വീക്ക്‌നെസ് ബോഡി ബില്‍ഡിങാണ്. കഠിനാധ്വാനത്തിലൂടെ അമ്പരപ്പിക്കുന്ന രൂപമാറ്റമാണ് അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത്. ഹോളിവുഡ് നടന്‍മാരെപ്പോലും അസൂയപ്പെടുത്തുന്ന തരത്തിലാണ് ശ്രീയുടെ ശാരീരികസൗന്ദര്യം. ജിംനേഷ്യത്തില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ട അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നേരത്തേ വൈറലായിരുന്നു. ഇപ്പോള്‍ ശ്രീയുടെ പുതിയ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. കലിപ്പ് ലുക്കില്‍ വ്യായാമം ചെയ്യുന്ന അദ്ദേഹത്തിന്റെ വീഡിയോ ഇതിനകം വൈറലായി മാറിയിട്ടുണ്ട്.

മലയാളത്തിലും ബോളിവുഡിലുമെല്ലാം ഒരു കൈ നോക്കിയ ശ്രീശാന്ത് പുതിയ ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്‍സ്റ്റാഗ്രാം വഴിയാണ് വ്യായാമം നടത്തുന്നതിന്റെ വീഡിയോ അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്.

Story first published: Tuesday, July 24, 2018, 15:25 [IST]
Other articles published on Jul 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+