Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും അച്ഛനായെന്ന് അഫ്രീഡി... മുന്‍ സൂപ്പര്‍ താരത്തിന് അഞ്ചാമതും പെണ്‍കുഞ്ഞ്, ചിത്രം കാണാം

afr

കറാച്ചി: പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന ഷാഹിദ് അഫ്രീഡി വീണ്ടും അച്ഛനായി. തനിക്കൊരു പെണ്‍കുഞ്ഞ് പിറന്ന വിവരം അഫ്രീഡി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്. അഫ്രീഡിയുടെ ആദ്യത്തെ നാലു മക്കളും പെണ്‍കുട്ടികള്‍ തന്നെയായിരുന്നു. കുടുംബത്തിലേക്ക് പുതുതായി എത്തിയ അംഗത്തോടൊപ്പമുള്ള ചിത്രം അഫ്രീഡി പുറത്തു വിടുകയും ചെയ്തിട്ടുണ്ട്.

സര്‍വ്വശക്തന്‍ അതിരറ്റ് അനുഗ്രഹിക്കുകയും തന്നോടു കരുണ കാണിക്കുകയും ചെയ്തിരിക്കുന്നു. ഇതിനകം നാലു പെണ്‍കുട്ടികളെ തനിക്കു അനുവദിച്ചു തന്നിട്ടുണ്ട്, ഇപ്പോഴിതാ അഞ്ചാമത്തെയാളും വന്നിരിക്കുന്നു. ദൈവത്തിനു നന്ദി. ഈ ശുഭ വാര്‍ത്ത എല്ലാ അഭ്യുദയകാംക്ഷികള്‍ക്കുമൊപ്പം പങ്കിടുകയാണെന്നായിരുന്നു അഫ്രീഡി കുടുംബത്തോടൊപ്പമുള്ള ഫോട്ടോയൊപ്പം ട്വീറ്റ് ചെയ്തത്. മാതാവിന്റെ ബന്ധത്തില്‍പ്പെട്ട നാദിയയാണ് അഫ്രീഡിയുടെ ജീവിതസഖി. അക്‌സ, അന്‍ഷ, അജ്‌വ, അസ്മര എന്നിങ്ങനെയാണ് ഇവരുടെ ആദ്യത്തെ നാലു പെണ്‍മക്കളുടെയും പേരുകള്‍.

afrr

കഴിഞ്ഞ വര്‍ഷം പെണ്‍മക്കളുമായി ബന്ധപ്പെട്ട ഒരു കമന്റിന്റെ പേരില്‍ അഫ്രിഡി ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തന്റെ പെണ്‍മക്കളെ കായിക ഇനങ്ങളില്‍ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. സാമൂഹികവും മതപരവുമായ കാരണങ്ങളാല്‍ ക്രിക്കറ്റുള്‍പ്പെടെ മറ്റൊരു കായിക ഇനത്തിലും മക്കളെ കളിക്കാന്‍ അനുവദിക്കാറില്ല. തന്റെ തീരുമാനത്തിനെതിരെ ഫെമിനിസ്റ്റുകള്‍ക്കു എന്തു വേണമെങ്കിലും പറയാമെന്നും അഫ്രീഡി വ്യക്തമാക്കിയിരുന്നു. ഇതിനു നേരെ വലിയ വിമര്‍ശനങ്ങളും പിന്നീട് ഉയര്‍ന്നിരുന്നു.

Story first published: Saturday, February 15, 2020, 13:01 [IST]
Other articles published on Feb 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+