Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഗവും ചെറുത്തുനില്‍പ്പും; ന്യൂസിലന്‍ഡ് ഇതിഹാസം റിച്ചാര്‍ഡ് ഹാഡ്‌ലിക്ക് പുതിയ ജീവിതം

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഇതാഹാസം റിച്ചാര്‍ഡ് ഹാഡ്‌ലിക്ക് ഇത് പുതിയ ജീവിതമാണ്. ഒരുകാലത്ത് ലോകോത്തര ബാറ്റ്‌സ്മാന്മാരുടെ പേടിസ്വപ്‌നമായിരുന്ന പേസര്‍ ജീവതത്തോടുള്ള പോരാട്ടത്തിന്റെ മനസ് തുറന്നു. കാന്‍സര്‍ രോഗബാധയും അതില്‍നിന്നും മുക്തനായതും ജീവിത ശൈലിയിലെ മാറ്റത്തേക്കുറിച്ചുമെല്ലാം ഹാഡ്‌ലി തുറന്നുപറഞ്ഞു. 2018ലാണ് ഹാഡ്‌ലിക്ക് രോഗം സ്ഥിരീകരിച്ചത്.

ശസ്ത്രക്രിയ്ക്കും നീണ്ടകാലത്ത ചികിത്സയ്ക്കും ശേഷം താന്‍ ഇപ്പോള്‍ സ്വാഭാവിക ജീവിതം നയിച്ചുവരികയാണെന്ന് ഹാഡ്‌ലി പറഞ്ഞു. കടുത്ത യാഥാര്‍ഥ്യങ്ങളിലൂടെയാണ് കടന്നുപോയത്. ഒട്ടേറെ പ്രതിസന്ധികളെ നേരിടേണ്ടിവന്നു. ഇപ്പോഴത്തെ ജീവതവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. കാര്യങ്ങളെല്ലാം നിലവില്‍ മോശമില്ലാതെ പോവുകയാണെങ്കിലും അടുത്തദിവസം എന്താണെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പൊന്നുമില്ലെന്നും ഹാഡ്‌ലി പറയുന്നു.

richardhadlee

എപ്പോള്‍ വേണമെങ്കിലും രോഗം തിരിച്ചുവന്നേക്കാം. അപ്പോള്‍ വീണ്ടും പോരാട്ടം തുടങ്ങണം. അഞ്ചുവര്‍ഷം വളരെ പ്രധാനപ്പെട്ടതാണ്. രണ്ടുവര്‍ഷത്തെ താന്‍ അതിജീവിച്ചുകഴിഞ്ഞു. ഇനി മൂന്നുവര്‍ഷംകൂടിയുണ്ട്. തുടക്കത്തില്‍ 10 കിലോയോളം ഭാരം കുറഞ്ഞിരുന്നു. ഇപ്പോള്‍ ശരീരഭാരം തിരിച്ചുകിട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുകാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറെന്ന റെക്കോര്‍ഡ് ഹാഡ്‌ലിക്കായിരുന്നു.

ഇന്ത്യന്‍ പേസര്‍മാരെ ഹാഡ്‌ലി പുകഴ്ത്തി. ഇശാന്ത് ശര്‍മ തന്റെ ജോലി കൃത്യമായി ചെയ്യുന്നു. ഷമിയും ബുംറയും കേമന്മാരാണ്. വ്യത്യസ്ത രീതിയില്‍ പന്തെറിയുന്നത് ബുംറയ്ക്ക് ഗുണം ചെയ്യുന്നുണ്ട്. ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ മികച്ച പേസ് ആക്രമണം നയിക്കാന്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് താരം ജിമ്മി ആന്‍ഡേഴ്‌സണിനെയാണ് ഇപ്പോഴത്തെ തലമുറയിലെ മിടുക്കന്മാരില്‍ ഒരാളായി ഹാഡ്‌ലി വിലയിരുത്തുന്നത്.

Story first published: Saturday, February 29, 2020, 11:54 [IST]
Other articles published on Feb 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+