Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊവിഡ്-19: സൂപ്പര്‍ സണ്‍റൈസേഴ്‌സ്... 10 കോടി സംഭാവന നല്‍കും, വാര്‍ണറുടെ പ്രതികരണം ഇങ്ങനെ

ഹൈദരാബാദ്: കൊറോണ വൈറസിനെതിരേ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തില്‍ പങ്കു ചേര്‍ന്ന് മുന്‍ ഐപിഎല്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും. 10 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുമെന്ന് ഹൈദരാബാദ് അറിയിച്ചു. സണ്‍ ടിവി ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ള ഫ്രാഞ്ചൈസിയാണ് ഹൈദരാബാദ്. ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് 10 കോടി സംഭാവന ചെയ്യുമെന്ന് അവര്‍ അറിയിച്ചത്.

SRH

ഹൈദരാബാദ് ടീമിന്റെ നീക്കത്തെ അഭിനന്ദിച്ച് ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ രംഗത്തു വന്നിട്ടുണ്ട്. എത്ര നല്ല കാര്യമാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്, വെല്‍ഡണ്‍ സണ്‍ ടിവി ഗ്രൂപ്പ് എന്നായിരുന്നു വാര്‍ണറുടെ ട്വീറ്റ്. ഐപിഎല്ലിലെ മറ്റു ഫ്രാഞ്ചൈസികളായ കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരും നേരത്തേ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുമെന്ന് അറിയിച്ചിരുന്നു.

ഫ്രാഞ്ചൈസികളെക്കൂടാതെ ബിസിസിഐ 50 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌കാ ശര്‍മയും ചേര്‍ന്ന് മൂന്നു കോടി രൂപയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ 80 ലക്ഷം രൂപയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും 50 ലക്ഷം രൂപയും സംഭാവന ചെയ്തിരുന്നു. ഇവരെക്കൂടാതെ മറ്റു പല ക്രിക്കറ്റ് താരങ്ങളും കായിക താരങ്ങളും സര്‍ക്കാരിന് കൈത്താങ്ങായി രംഗത്തു വന്നിരുന്നു.

കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ കായിക മല്‍സരങ്ങളെല്ലാം നിര്‍ത്തി വച്ചിരിക്കുകയാണ്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലിന്റെ 13ാം സീസണ്‍ ഏപ്രില്‍ 15ലേക്കു മാറ്റിയിരിക്കുകയാണ്. എന്നാല്‍ സാഹചര്യം കൂടുതല്‍ മോശമായിക്കൊണ്ടിക്കെ ഏപ്രില്‍ 15നു ടൂര്‍ണമെന്റ് ആരംഭിക്കാന്‍ സാധ്യത കുറവാണ്. രാജ്യത്തു പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കുന്നത്. അതിനു ശേഷം മാത്രമേ ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് തീരുമാനിക്കുകയുള്ളൂവെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ മറ്റൊരു സമയത്തേക്ക് ടൂര്‍ണമെന്റ് മാറ്റുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നുണ്ട്. ദൈര്‍ഘ്യം കുറച്ച് ടൂര്‍ണമെന്റ് നടത്താനുള്ള സാധ്യതയും ബിസിസിഐ പരിശോധിച്ചു വരികയാണ്.

Story first published: Friday, April 10, 2020, 9:40 [IST]
Other articles published on Apr 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+