For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയാഘാതം, സൗരാഷ്ട്ര താരം അവി ബരോട്ട് 29ാം വയസ്സില്‍ വിടവാങ്ങി!

ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റനാണ്

1

ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനും ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രയുടെ താരവുമായ അവി ബരോട്ട് 29ാം വയസ്സില്‍ മരണത്തിനു കീഴടങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. 23 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളും 38 ലിസ്റ്റ് എ മല്‍സരങ്ങളും 20 ആഭ്യന്തര ടി20 മല്‍സരങ്ങളും ബരോട്ട് കളിച്ചിട്ടുണ്ട്. ഇവയില്‍ 3200ന് മുകളില്‍ റണ്‍സുമെടുത്തു. രണ്ടു സെഞ്ച്വറികളും 22 ഫിഫ്റ്റികളുമുള്‍പ്പെടെയായിരുന്നു ഇത്. സൗരാഷ്ട്രയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയായിരുന്നു താരം.

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനാണ് ബരോട്ടിന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. അവി ബരോട്ടിന്റെ ഞെട്ടിക്കുന്ന വിയോഗത്തില്‍ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനിലെ എല്ലാവരും ഷോക്കിലും അതിയായ ദുഖത്തിലുമാണ്. സൗരാഷ്ട്രയുടെ ശ്രദ്ധേയനായ ക്രിക്കറ്ററായിരുന്നു അദ്ദേഹം. ഒക്ടോബര്‍ 15നാണ് ഹൃദയാഘാതത്തെ തുടര്‍ന്നു അദ്ദേഹം സ്വര്‍ഗീയ വസതിയിലേക്കു പോയത്. 29 വയസ്സായിരുന്നു എന്നാണ് സൗരാഷ്ട്ര ക്രിക്കറ്റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

ഞങ്ങളുടെ ഹൃദയത്തില്‍ രക്തം പൊടിയുകയാണ്. അസാധാരണ പ്ലെയറും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത അവി ബരോട്ട് ഇനി ഞങ്ങളോടൊപ്പമില്ല. ഇതു വളരെയധികം ഞെട്ടലുണ്ടാക്കുന്നതും ദുഖിപ്പിക്കുന്നതുമാണ്. അദ്ദേഹത്തിന്റെ ആത്മാവ് പരമകാരുണികന്റെ അഭിയത്തില്‍ ആയിരിക്കട്ടെ, അവി നിങ്ങളെ എല്ലായ്‌പ്പോഴും മിസ്സ് ചെയ്യുമെന്നും സൗരാഷ്ട്ര ക്രിക്കറ്റ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ കുറിക്കുകയും ചെയ്തു.

ഈ വര്‍ഷം മാര്‍ച്ചില്‍ ഡല്‍ഹിക്കെതിരേ നടന്ന വിജയ് ഹസാരെ ട്രോഫിയിലാണ് ബരോട്ട് അവസാനമായി സൗരാഷ്ട്രയ്ക്കു കളിച്ചത്. ബാറ്റിങില്‍ മാത്രമല്ല വിക്കറ്റ് കീപ്പിങും ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്ചവച്ചത്. 80 ക്യാച്ചുകളും ഏഴു സ്റ്റംപിങുകളും ബരോട്ടിന്റെ പേരിലുണ്ട്. ഒന്നര വര്‍ഷം മുമ്പ് സൗരാഷ്ട്ര രഞ്ജി ട്രോഫിയില്‍ ജേതാക്കളായപ്പോള്‍ ടീമിന്റെ വിജയത്തില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ആവേശകരമായ ഫൈനലില്‍ ബംഗാളിനെ തോല്‍പ്പിച്ചായിരുന്നു സൗരാഷ്ട്രയുടെ കിരീടധാരണം. ടൂര്‍ണമെന്റില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 34.33 ശരാശരിയില്‍ മുന്നു ഫിഫ്റ്റികളടക്കം ബരോട്ട് 309 റണ്‍സെടുത്തിരുന്നു. 82 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 11 ക്യാച്ചുകളും ഒരു സ്റ്റംപിങും താരം നടത്തിയിട്ടുണ്ട്. ടി20യില്‍ ബരോട്ടിന്റെ ഉയര്‍ന്ന സ്‌കോര്‍ 122 റണ്‍സാണ്. 146.62 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും ബരോട്ടിനുണ്ടായിരുന്നു.

Story first published: Saturday, October 16, 2021, 14:16 [IST]
Other articles published on Oct 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+