Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊവിഡ്-19: സച്ചിനും ദാദയ്‌ക്കൊപ്പം ഇനി യുവരാജും... സംഭാവന ചെയ്തത് അതേ തുക

മുംബൈ: കൊറോണ വൈറസിനെതിരേ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന വീറുറ്റ പോരാട്ടത്തില്‍ കൈത്താങ്ങായി ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 50 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് യുവി അറിയിച്ചു. മഹാമാരിക്കെതിരേ രാജ്യം നടത്തുന്ന പോരാട്ടത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ അദ്ദേഹം ജനങ്ങളോടു അഭ്യര്‍ഥിച്ചു. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബിസിസിഐ പ്രസിഡന്റ് കൂടിയാ സൗരവ് ഗാംഗുലി എന്നിവരും നേരത്തേ 50 ലക്ഷം സംഭാവന നല്‍കിയിരുന്നു.

yuvi

ഒറ്റക്കെട്ടായി നില്‍ക്കുമ്പോഴാണ് നമുക്ക് കൂടുതല്‍ കരുത്തെന്നും എല്ലാവരും ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുന്നത് ശീലമാക്കി മാറ്റണമെന്നും യുവരാജ് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയില്‍ ഇതുവരെ 3000ത്തിലേറെ പേര്‍ക്കതാണ് കൊറോണ വൈറസ് ബാധ സ്ഥീകരിച്ചിട്ടുള്ളത്. 70ലേറെ പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

പാകിസ്താനിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ മുന്‍ പാക് ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയുടെ ഫൗണ്ടേഷനിലേക്കു സംഭാവന നല്‍കണമെന്ന് ആരാധകരോടു അഭ്യര്‍ഥിച്ചതിന്റെ പേരില്‍ നേരത്തേ യുവരാജിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് താരം വിശദീകരണവുമായി രംഗത്തു വരികയും ചെയ്തിരുന്നു. മനുഷ്യകുലത്തിനു വേണ്ടി താന്‍ എന്നും ശബ്ദമുയര്‍ത്തുമെന്നായിരുന്നു യുവരാജ് വ്യക്തമാക്കിയത്.

കൊവിഡ്-19നെതിരേ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തില്‍ നേരത്തേ ക്രിക്കറ്റ് ലോകത്തെ പല താരങ്ങളും നേരത്തേ സംഭാവന നല്‍കിയിരുന്നു. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ 80 ലക്ഷം രൂപയാണ് വ്യത്യസ്ത ദുരിതാശ്വാസ നിധികളിലേക്കു സംഭാവന ചെയ്തത്. ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍ രണ്ടു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കുമെന്നറിയിച്ചിരുന്നു.

സംഭാവന നല്‍കാന്‍ വൈകിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വലിയ തുകയാണ് സര്‍ക്കാരിന് കൈമാറിയത്. കോലിയും ഭാര്യ അനുഷ്‌കാ ശര്‍മയും കൂടി പ്രധാനമന്ത്രിയുടെ ദിരുതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തത് മൂന്നു കോടി രൂപയാണെന്നായിരുന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. താനും അനുഷ്‌കയും ചേര്‍ന്നു സംഭാവന ചെയ്യുമെന്ന് കോലി ട്വിറ്ററിലൂടെ അറിയിച്ചിരുന്നെങ്കിലും തുക അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.

Story first published: Monday, April 6, 2020, 10:52 [IST]
Other articles published on Apr 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+