Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇര്‍ഫാനെ കാണാം വെള്ളിത്തിരയില്‍... അരങ്ങേറ്റം വിക്രമിനൊപ്പം!! ഇതായിരിക്കും റോള്‍

ദില്ലി: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനെ ഇനി തിരശീലയില്‍ കാണാം. അഭിനയത്തിലും ഒരു കൈ നോക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. 2007ലെ ഐസിസിയുടെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് ഇര്‍ഫാന്‍.

ബൗളറായി കരിയര്‍ ആരംഭിച്ച് പിന്നീട് ബാറ്റിങിലും മിടുക്ക് തെളിയിച്ച അദ്ദേഹം ഇതിഹാസ താരം കപില്‍ ദേവിന്റെ പിന്‍ഗാമിയെന്നു വരെ വിശേഷിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ പരിക്കുകളും സ്ഥിരതയില്ലായ്മയുമെല്ലാം ഇര്‍ഫാന്റെ കരിയര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അവസാനിപ്പിക്കുകയായിരുന്നു. അസിസ്റ്റന്റ് കോച്ചായും കമന്റേറ്ററായുമെല്ലാം ഇപ്പോഴും സജീവമായി നില്‍ക്കുന്ന ഇര്‍ഫാന്‍ ഇനി സിനിമയിലും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അരങ്ങേറ്റം വിക്രമിനൊപ്പം

അരങ്ങേറ്റം വിക്രമിനൊപ്പം

സിനിമയിലെ ഓള്‍റൗണ്ടര്‍മാരിലൊരാളായ സാക്ഷാല്‍ വിക്രമിനൊപ്പമാണ് ഇര്‍ഫാന്റെ അരങ്ങേറ്റമെന്നതാണ് ശ്രദ്ധേയം. ദക്ഷിണേന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന സംവിധായകനായ അജയ് ഗ്നാനനമുത്തുവിന്റെ സിനിമയിലേക്കാണ് ഇര്‍ഫാന് ക്ഷണം വന്നത്. വിയാകോം 18, സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് എന്നിവര്‍ സംയുക്തമായാണ് ഏവരും ഉറ്റുനോക്കുന്ന ഈ സിനിമയുടെ നിര്‍മാതാക്കള്‍. ഈ സിനിമയില്‍ വ്യത്യസ്ത ലുക്കുകളില്‍ വിക്രമിനെ കാണാന്‍ കഴിയുമെന്നാണ് അണിയറില്‍ നിന്നുള്ള സൂചനകള്‍.

പോലീസ് ഓഫീസര്‍

പോലീസ് ഓഫീസര്‍

തുര്‍ക്കിയില്‍ നിന്നുള്ള പോലീസ് ഓഫീസറായിട്ടായിരിക്കും ഇര്‍ഫാന്‍ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് റിപ്പോര്‍ട്ട്. ഇര്‍ഫാനെപ്പോലെയൊരാളെയാണ് തങ്ങള്‍ക്കു വേണ്ടിയിരുന്നതെന്നും അദ്ദേഹത്തിന് വളരെയധികം യോജിക്കുന്ന റോളായിരിക്കും ഇതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. നിലവില്‍ പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന്റെ സിനിമയ്ക്കായി തയ്യാറെടുക്കുകയാണ് വിക്രം. ഇര്‍ഫാനെ കൊണ്ടു വന്നതു പോലെ സിനിമയില്‍ വേറെയും ചില സര്‍പ്രൈസുകളിലൂടെ ആരാധകരെ ഞെട്ടിക്കാന്‍ തന്നെയാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം.

എന്തു കൊണ്ട് ഞാന്‍?

എന്തു കൊണ്ട് ഞാന്‍?

വിക്രമിന്റെ സിനിയമിലേക്കുള്ള ഓഫറുമായിസംവിധായകന്‍ തന്നെ സമീപിച്ചപ്പോള്‍ അദ്ഭുതമാണ് തോന്നിയതെന്നു ഇര്‍ഫാന്‍ പ്രതികരിച്ചു. വലിയ പ്രതീക്ഷയോടെയാണ് ഈ പ്രൊജക്ടിനെ ഉറ്റുനോക്കുന്നത്. അവര്‍ സമീപിച്ചപ്പോള്‍ എന്തു കൊണ്ട് തന്നെ തിരഞ്ഞെടുത്തുവെന്നായിരുന്നു ചോദിച്ചത്. റോളിനെക്കുറിച്ച് തങ്ങള്‍ക്കു 100 ശതമാനവും ഉറപ്പുണ്ടെന്നായിരുന്നു അവര്‍ തന്നോട് മറുപടി പറഞ്ഞതെന്നും ഇര്‍ഫാന്‍ വിശദമാക്കി.

Story first published: Tuesday, October 15, 2019, 11:04 [IST]
Other articles published on Oct 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+