അശ്വിനെക്കൊണ്ട് മങ്കാദിങ് ചെയ്യിച്ചത് ഒന്നു മാത്രം!! അതു തനിക്കറിയാം... വെളിപ്പെടുത്തി ഗംഭീര്‍

ദില്ലി: ഐപിഎല്‍ മല്‍സരത്തിനിടെ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാദിങിലൂടെ റണ്ണൗട്ടാക്കിയതിന്റെപേരില്‍ ക്രൂശിക്കപ്പെടുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനും പ്രമുഖ സ്പിന്നറുമായ ആര്‍ അശ്വിന്‍. ക്രിക്കറ്റ് ലോകത്തും നിന്നും വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് താരം നേരിട്ടു കൊണ്ടിരിക്കുന്നത്. ബിസിസിഐ പോലും അശ്വിന്റെ നടപടി ശരിയായില്ലെന്നാണ് ചൂണ്ടിക്കാട്ടിയത്. ഭൂരിഭാഗം പേരും ഇന്ത്യന്‍ സ്പിന്നറെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോള്‍ വളരെ കുറച്ചു പേര്‍ മാത്രമേ അനുകൂലിച്ചുള്ളൂ.
ഇന്ത്യന്‍ ടീമില്‍ അശ്വിന്റെ മുന്‍ ടീമംഗമായിരുന്ന ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിലെ തന്റെ കോളത്തിലാണ് ഗംഭീര്‍ അശ്വിന്റെ മങ്കാദിങ് പുറത്താക്കലിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്.

2000ത്തിലെ സംഭവം ഓര്‍ക്കുന്നു
2000ത്തില്‍ ഇന്ത്യന്‍ എ ടീമിനായി കളിക്കുന്നതിനിടെയുണ്ടായ ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് ഗംഭീര്‍. പരിശീലനം കഴിഞ്ഞ് ഹോട്ടല്‍ മുറിയിലെത്തി വെള്ളം കുടിക്കാന്‍ ഫ്രിഡ്ജ് തുറന്നപ്പോഴാണ് അതിനകത്തെ മുകളിലെ തട്ടില്‍ മൂന്ന് അടിവസ്ത്രങ്ങള്‍ വൃത്തിയില്‍ മടക്കിവച്ച നിലയില്‍ ശ്രദ്ധയില്‍ പെട്ടത്. ഫ്രിഡ്ജിന് അകത്തെ മറ്റൊരു തട്ടില്‍ ഒരു ജോടി സോക്‌സുമുണ്ട്. ഇതു കണ്ടപ്പോള്‍ ഞെട്ടിപ്പോയി.
അന്ന് ടീമംഗങ്ങള്‍ റൂം ഷെയര്‍ ചെയ്താണ് കഴിഞ്ഞിരുന്നത്. ആരാണ് ഫ്രിഡ്ജിന് അകത്ത് വസ്ത്രങ്ങളും സോക്‌സുമെല്ലാം വച്ചതെന്ന് റൂമില്‍ ഒരുമിച്ച് താമസിച്ച അശ്വിനോട് ചോദിച്ചപ്പോള്‍ താനെന്നായിരുന്നു മറുപടി. വലിയ സമ്മര്‍ദ്ദമാണ് നേരിടുന്നത്. അതു നിനക്കു മനസ്സിലാവില്ലെന്നും അശ്വിന്‍ പറഞ്ഞതായി ഗംഭീര്‍ കുറിക്കുന്നു.

മങ്കാദിങിനു പിന്നിലും സമ്മര്‍ദ്ദം തന്നെ
ഇപ്പോള്‍ അശ്വിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മങ്കാദിങിലു പിന്നിലും ഇതേ സമ്മര്‍ദ്ദം തന്നെയാവമെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നു. ബട്‌ലറെ ഏതു വിധേനയെങ്കിലും പുറത്താക്കണെന്ന സമ്മര്‍ദ്ദമാവാം അശ്വിനെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത്. വെറും ബളര്‍ മാത്രമല്ല ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.
ഇന്ത്യന്‍ നിശ്ചിത ഓവര്‍ ടീമിനു പുറത്തായ അശ്വിന് തിരിച്ചെത്താനുള്ള അവസാന അവസരം കൂടിയാണ് ഐപിഎല്‍. ലോകകപ്പ് അടുത്തു കൊണ്ടിരിക്കെ സ്വന്തം ഫ്രാഞ്ചൈസിക്കായി മികച്ച പ്രകടനം നടത്തിയാല്‍ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുമെന്നും അശ്വിന്‍ പ്രതീക്ഷിക്കുന്നുണ്ടാവാം.

ഈ പേരില്‍ ഓര്‍മിക്കപ്പെടരുത്
ഐപിഎല്ലിലെ ഈയൊരു സംഭവത്തിന്റെ പേരില്‍ മാത്രം ചരിത്രത്തില്‍ അശ്വിന്‍ ഓര്‍മിക്കപ്പെടരുതെന്നും ഗംഭീര്‍ പറഞ്ഞു. മങ്കാദിങിലൂടെ ബിസിസിഐയുടെ പോലും വിമര്‍ശന നേരിട്ട ഇന്ത്യന്‍ താരമായിരുന്നു അശ്വിനെന്ന് ഭാവിയില്‍ അറിയപ്പെട്ടാല്‍ അത് അദ്ദേഹത്തെ വളരെയേറെ നിരാശനാക്കും. വളരെ മഹാനായ, അഭിമാനിയായ ക്രിക്കറ്റാണ് അശ്വിന്‍. ഇന്ത്യക്കു വേണ്ടി നിരവധി അവിസ്മരണീയ പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications