For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാജിയെ ഷോക്കടിപ്പിച്ച് വൈദ്യുതി ബില്‍!, ഏഴ് മടങ്ങ് അധികം, ബില്ല് പുറത്തു വിട്ട് താരം

ട്വിറ്ററിലൂടെയാണ് ഭാജി പുറത്തുവിട്ടത്

ജലന്ധര്‍: വീട്ടിലെ വൈദ്യുതി ബില്‍ കണ്ട് അക്ഷരാര്‍ഥത്തില്‍ ഷോക്കടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ബില്‍ പുറത്തുവിട്ട് ഞെട്ടല്‍ അറിയിച്ചത്. സാധാരണ താന്‍ അടയ്ക്കാറുള്ള ബില്ലിനേക്കാള്‍ ഏഴു മടങ്ങ് അധികമാണ് ഇതെന്നും ഭാജി പറയുന്നു. 33,900 രൂപയുടെ ബില്ലാണ് താരത്തിനു ഇത്തവണ വന്നിരിക്കുന്നത്.

1

അദാനി ഇലക്ട്രിസിറ്റിയാണ് ഇവിടെ വൈദ്യുതി നല്‍കുന്നത്. അവരെ പരിഹസിച്ചുകൊണ്ടാണ് ഭാജി വൈദ്യു ബില്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. അയല്‍ക്കാരുടേത് കൂടി ഉള്‍പ്പെടുത്തിയുള്ള ബില്ലാണോ ഇതെന്നായിരുന്നു തമാശരൂപേണ അദ്ദേഹത്തിന്റെ ചോദ്യം. ഇതാദ്യമായല്ല വൈദ്യുതിബില്ലിന്റെ പേരില്‍ വിമര്‍ശനങ്ങളുയരുന്നത്. അടുത്തിടെ ബോളിവുഡിലെ പ്രമുഖ നടി തപ്‌സി പന്നുവും തന്റെ വൈദ്യുതി ബില്‍ കണ്ട് ഞെട്ടല്‍ അറിയിച്ചിരുന്നു. ഉപയോഗിക്കാതെ അടച്ചിട്ട തപ്‌സിയുടെ വീടിന് 36,000 രൂപയുടെ ബില്ലാണ് നേരത്തേ വന്നത്.

ഇത്രയും ബില്‍ അയല്‍ക്കാരുടേത് കൂടി ഉള്‍പ്പെടുത്തിയാണോ ഇത്?? സാധാരണ ബില്ലിന്റെ ഏഴു മടങ്ങ് അധികം??? എന്നായിരുന്നു ബില്‍ അടയ്ക്കാന്‍ തനിക്കു വന്ന മൊബൈല്‍ ഫോണ്‍ മെസേജിനൊപ്പം ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തത്.

2

അതേസമയം, ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും ഭാജി ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടില്ല. 2016ല ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ടി20 മല്‍സരത്തിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. എങ്കിലും ഐപിഎല്ലില്‍ ഇപ്പോഴും സജീവമാണ് ഭാജി. കഴിഞ്ഞ രണ്ടു സീസണുകളിലും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു വെറ്ററന്‍ താരം. യുഎഇയില്‍ നടക്കാനിരിക്കുന്ന പുതിയ സീസണില്‍ സിഎസ്‌കെയ്ക്കു വേണ്ടി വീണ്ടും പന്തെറിയാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം.

പ്രഥമ സീസണ്‍ മുതല്‍ 2017 വരെ തുടര്‍ച്ചയായി 10 വര്‍ഷം മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു. അവര്‍ക്കൊപ്പം മൂന്നു കിരീട വിജയങ്ങളില്‍ താരം പങ്കാളിയാവുകയും ചെയ്തു. 207ലെ സീസണിനു ശേഷം മുംബൈ ഭാജിയെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ധോണിയുടെ സിഎസ്‌കെ അദ്ദേഹത്തെ ടീമിലേക്കു കൊണ്ടുവന്നു. ആദ്യ സീസണില്‍ തന്നെ സിഎസ്‌കെയ്‌ക്കൊപ്പം കിരീടമുയര്‍ത്താന്‍ ഭാജിക്കു ഭാഗ്യം ലഭിച്ചു. കഴിഞ്ഞ സീസണില്‍ സിഎസ്‌കെ ഫൈനലില്‍ പൊരുതി വീഴുകയായിരുന്നു. സീസണില്‍ 11 മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റെടുത്ത അദ്ദേഹം ടീമിനെ റണ്ണറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.

Story first published: Monday, July 27, 2020, 10:29 [IST]
Other articles published on Jul 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+