Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരമിച്ചാല്‍ അടുത്ത പ്ലാന്‍? മറ്റൊരു വീക്ക്‌നെസ് കൂടിയുണ്ട്!! വെളിപ്പെടുത്തി ധോണി, വൈറലായി വീഡിയോ

ദില്ലി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി കരിയറിന്റെ അവസാന കാലത്തിലേക്കു കടന്നിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷം ധോണി ഭാവിയെക്കുറിച്ച് പ്രഖ്യാപിക്കുമെന്നാണ് സൂചന. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹം ഇനി തുടരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

നിലവിലെ ഫിറ്റ്‌നസും ഫോമുമെല്ലാം പരിഗണിക്കുമ്പോള്‍ ധോണിക്കു കളി നിര്‍ത്താന്‍ സമയമായിട്ടില്ലെന്നാണ് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്. വിരമിക്കലിനെക്കുറിച്ചും അതിനു ശേഷമുള്ള പദ്ധതികളെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ധോണി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.

പെയിന്റിങ് ഇഷ്ടം

പെയിന്റിങ് ഇഷ്ടം

ക്രിക്കറ്റ് പോലെ തന്നെ ധോണിയുടെ വീക്ക്‌നെസാണ് പെയിന്റിങ്. ഒരു വീഡിയോയിലൂടെയാണ് ധോണി പെയിന്റിങിനോടുള്ള തന്റെ ഇഷ്ടകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. നിങ്ങളുമായി ഒരു രഹസ്യം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ധോണി തുടങ്ങുന്നത്.
കുട്ടിക്കാലം മുതല്‍ ഒരു ആര്‍ട്ടിസ്റ്റാവാനാണ് ആഗ്രഹിച്ചിരുന്നത്. ക്രിക്കറ്റ് ഏറെ കളിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് ഇനി പഴയ ആഗ്രഹം സഫലമാക്കാന്‍ ഇറങ്ങിത്തിരിച്ചത്. കുറച്ചു പെയിന്റിങുകള്‍ താന്‍ സ്വയം ഉണ്ടാക്കിയിട്ടുണ്ടെന്നും ധോണി പറയുന്നു.

മൂന്നു ചിത്രങ്ങള്‍

മൂന്നു ചിത്രങ്ങള്‍

സ്വയം വരച്ചിട്ടുള്ള മൂന്നു പെയിന്റിങുകള്‍ വീഡിയോയിലൂടെ ധോണി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആദ്യത്തേത് ഒരു ലാന്‍ഡ്‌സ്‌കേപ്പ് പെയിന്റിങാണ്. പ്രകൃതിയുടെ സൗന്ദര്യത്തെയാണ് അദ്ദേഹം വരച്ചുകാട്ടാന്‍ ശ്രമിച്ചിട്ടുള്ളത്.
രണ്ടാമത്തെ പെയിന്റിങ് ഭാവിയില്‍ എങ്ങനെയായിരിക്കും മനുഷ്യര്‍ യാത്ര ചെയ്യുക എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്നത്. ഒരു പ്രത്യേക രീതിയിലുള്ള വിമാനമാണ് ചിത്രത്തിലെ മുഖ്യ ആകര്‍ഷണം. മൂന്നാമത്തെ പെയിന്റിങിനെ തന്റെ ഫേവറിറ്റെന്നാണ് ധോണി വിശേഷിപ്പിക്കുന്നത്. മഞ്ഞ ജഴ്‌സിയില്‍ ബാറ്റ്‌സ്മാന്‍ ബാറ്റുമായി നില്‍ക്കുന്നതാണ് ചിത്രം. അത് താന്‍ തന്നെയാണെന്നും ധോണി പറയുന്നു.

ഉപദേശം തേടി

ഉപദേശം തേടി

മൂന്നു പെയിന്റിങുകളും കാണിച്ച ശേഷം ഇതിനെക്കുറിച്ച് കലാകാരന്‍മാരുള്‍പ്പെട്ട സമൂഹം തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കണമെന്ന് ധോണി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. നിര്‍ദേശങ്ങള്‍ എന്തു തന്നെ ആയാലും അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്. കാരണം വളരെ ഗൗരവമായാണ് പെയിന്റിങിനെ കാണുന്നത്.
തന്റെ പെയിന്റിങുകള്‍ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഒരു എക്‌സിബിഷന്‍ അധികം വൈകാതെ തന്നെ നടത്താന്‍ ആലോചിക്കുന്നുണ്ട്. എല്ലാവരും ഈ എക്‌സിബിഷനു വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു കൊണ്ടാണ് ധോണി നിര്‍ത്തുന്നത്.

വീഡിയോ കാണാം

വിരമിച്ച ശേഷമുള്ള തന്‍റെ തീരുമാനങ്ങളെക്കുറിച്ച് ധോണി വെളിപ്പെടുത്തുന്ന വീഡിയോ കാണാം

Story first published: Tuesday, May 21, 2019, 10:53 [IST]
Other articles published on May 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+