Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തി റെയ്‌ന, ആറാഴ്ച കളിക്കാനാവില്ല

മുംബൈ: ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ റൗണ്ടര്‍ സുരേഷ് റെയ്‌ന കാല്‍മുട്ടിന് ശസ്ത്രക്രിയക്കു വിധേയനായി. ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. ആറാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിനു നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ഇക്കാലയളവില്‍ ആഭ്യന്തര ക്രിക്കറ്റിലെ മല്‍സരങ്ങള്‍ റെയ്‌നയ്ക്കു നഷ്ടമാവും.

raina

കഴിഞ്ഞ സീസണ്‍ മുതല്‍ കാല്‍മുട്ടിലെ വേദന 32 കാരനെ അലട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ താരത്തിനു ശസ്ത്രക്രിയ നിര്‍ദേശിച്ചത്. ശസ്ത്രക്രിയ വിജയകരമായയിരുന്നുവെന്നും നാലു മുതല്‍ ആറാഴ്ച വരെയെങ്കിലും വിശ്രമം വേണ്ടി വരുമെന്നും ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍ വാന്‍ഡര്‍ ഹോവെന്‍ അറിയിച്ചു.

ഒരു കാലത്ത് ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു റെയ്‌ന. എന്നാല്‍ പരിക്കുകളും മോശം ഫോമും താരത്തിന് ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ജുലൈയില്‍ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിനത്തിലാണ് റെയ്‌ന അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ദേശീയ ടീമിനായി 226 ഏകദിനങ്ങളിലും 78 ടി20കളിലും 18 ടെസ്റ്റുകളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

Story first published: Saturday, August 10, 2019, 13:53 [IST]
Other articles published on Aug 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+