Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ തിരയേണ്ട, ഇവിടെയുണ്ട്... സ്‌നൂക്കര്‍ കളിച്ച് സൂപ്പര്‍ താരം, ചിത്രങ്ങള്‍

1

റാഞ്ചി: ക്രിക്കറ്റില്‍ നിന്നും അവധിയെടുത്തിരിക്കുന്ന ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ ഓഫീസില്‍ വച്ച് ബഹാഗോറ എംഎല്‍എ കുനാല്‍ സാരംഗിക്കൊപ്പം ധോണി സ്‌നൂക്കര്‍ കൡക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. കൂടാതെ എംഎല്‍എയ്ക്കും ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ക്യുറേറ്റര്‍ ബസു ദേവിനുമൊപ്പം ധോണി ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുണ്ട്. എംഎല്‍എ കുനാല്‍ തന്നെയാണ് ഈ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

2

ഇതാദ്യമായല്ല ക്രിക്കറ്റല്ലാതെ മറ്റൊരു ഗെയിം കളിക്കുന്ന ധോണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറലാവുന്നത്. നേരത്തേ അമേരിക്കയില്‍ ഗോള്‍ഫ് കളിക്കുന്ന ധോണിയുടെ ഫോട്ടോസും ഇതുപോലെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ട ശേഷം ധോണി ക്രിക്കറ്റില്‍ നിന്നും മാറിനില്‍ക്കുകയാണ്. എപ്പോള്‍ തിരിച്ചെത്തുമെന്നതിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിട്ടുമില്ല. വിന്‍ഡീസ് പര്യടനത്തില്‍ നിന്നും സ്വയം പിന്‍മാറിയ ധോണി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവസാനമായി കളിച്ച ടി20 പരമ്പരയിലും ഇല്ലായിരുന്നു. ഇതിനിടെ ധോണി ക്രിക്കറ്റില്‍ നിന്നും വൈകാതെ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

Story first published: Sunday, September 29, 2019, 15:01 [IST]
Other articles published on Sep 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+