മോദി കഴിഞ്ഞാല്‍ ധോണി!! ഇപ്പോഴും ക്രിക്കറ്റിലെ 'നായകന്‍'... കോലി ഏഴാംസ്ഥാനത്ത്
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ഇപ്പോള്‍ മാറി നില്‍ക്കുകയാണെങ്കിലും രാജ്യത്ത് ജനപ്രീതിയുടെ കാര്യത്തില്‍ തന്നെ വെല്ലാന്‍ മറ്റൊരു ക്രിക്കറ്റ് താരമില്ലെന്നു മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി തെളിയിച്ചു. സര്‍വേയിലാണ് ഇന്ത്യയിലെ ഏറ്റവും ആരാധിക്കപ്പെടുന്ന രണ്ടാമത്തെയാളായി ധോണി മാറിയത്.
കഴിഞ്ഞ ലോകകപ്പിനു ശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന അദ്ദേഹം എപ്പോള്‍ മടങ്ങിയെത്തുമെന്ന കാര്യവും സസ്‌പെന്‍സായി തുടരുകയാണ്. ഇതിനിടെ ധോണി വിരമിച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

ധോണിക്ക് മുന്നില്‍ മോദി മാത്രം
ഇന്ത്യയില്‍ ജനപ്രീതിയുടെ കാര്യത്തില്‍ ധോണിക്കു മുന്നിലുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ്. യുഗവ് (Yougov) നടത്തിയ സര്‍വേയിലാണ് മോദി ഒന്നാമതും ധോണി രണ്ടാമനുമായത്.
15.66% പേരുടെ പിന്തുണയോടെയാണ് മോദി രാജ്യത്ത് ഏറ്റവുമധികം പേര്‍ ആരാധിക്കപ്പെടുന്ന വ്യക്തിയായി മാറിയത്. 8.58% പേരുടെ പിന്തുള്ളയുള്ള ധോണി രണ്ടാമതെത്തി.

ഒബാമയുമുണ്ട്
അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും ആദ്യ അഞ്ചു പേരുടെ ലിസ്റ്റിലുണ്ടെന്നതാണ് ശ്രദ്ധേയം. 7.36% പേരുടെ പിന്തുണ ഒബാമയ്ക്കുണ്ട്. ലിസ്റ്റില്‍ നാലാംസ്ഥാനത്താണ് അദ്ദേഹം.
ധോണിക്കു പിന്നില്‍ മൂന്നാം നമ്പറില്‍ നില്‍ക്കുന്നത് ഇന്ത്യയിലെ വന്‍ വ്യവസായിയായ രത്തന്‍ ടാറ്റയാണ്. 8.02 % പേരുടെ പിന്തുണ ടാറ്റയ്ക്കുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സാണ് (6.96%) ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്ത്.

കോലി ഏഴാംസ്ഥാനത്ത്
ധോണി കഴിഞ്ഞാല്‍ രാജ്യത്തു ജനപ്രീതിയുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തുള്ള കായിക താരംദേശീയ ക്രിക്കറ്റ് ടീമിന്റെ നായകന്‍ കൂടിയായ വിരാട് കോലിയാണ്. ലിസ്റ്റില്‍ ഏഴാമതാണ് സൂപ്പര്‍ താരം. 4.46% പേരാണ് കോലിയെ തങ്ങളുടെ ആരാധനാ പാത്രമായി തിരഞ്ഞെടുത്തിരിക്കുന്നത്.
കോലിയുടെ തൊട്ടുപിറകിലാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്ഥാനം (5.81%). 2.95% പേരുടെ പിന്തുണയുമായി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ആദ്യ പത്തിലുണ്ട്. അതേസമയം, ഇന്ത്യയില്‍ ഏറ്റവുധികം ആരാധകരുള്ള വനിത ബോക്‌സിങ് ഇതിഹാസം മേരികോമാണ് (10.36%).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications