For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിക്കറ്റില്‍ മാത്രമല്ല കുടുംബ ജീവിതത്തിലും വിജയ നായകന്‍... രഹസ്യം വെളിപ്പെടുത്തി ധോണി

ലോകകപ്പിനു ശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല

ചെന്നൈ: വിവാഹ ജീവിതത്തില്‍ എങ്ങനെ വിജയം കൊയ്യാമെന്ന് ഉപദേശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി. ക്രിക്കറ്റ് കരിയറില്‍ മാത്രമല്ല കുടുംബ ജീവിതത്തിലും വിജയനായകനാണ് താനെന്നു തെളിയിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ഭാര്യ സാക്ഷിക്കു കോപം വരികയാണെങ്കില്‍ താന്‍ ആ ഭാഗത്തേക്കു പോലും പോവാറില്ലെന്നും അവള്‍ ഹാപ്പിയായാല്‍ മാത്രമേ താനും ഹാപ്പിയാവുകയുള്ളൂവെന്ന് തനിക്കറിയാമെന്നും ധോണി തമാശയായി പറഞ്ഞു. ചെന്നൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

dhoni

വിവാഹം കഴിക്കുന്നത് വരെ എല്ലാ പുരുഷന്‍മാരും സിംഹങ്ങളെ പോലെയായിരിക്കും. താനൊരു മാതൃകാ ഭര്‍ത്താവിനെപ്പോലെയാണ്. ഭാര്യയെ എന്തു ചെയ്യാനും താന്‍ അനുവദിക്കാറുണ്ട്. അവള്‍ ഹാപ്പിയായാല്‍ മാത്രമേ താനും ഹാപ്പിയാവുകയുള്ളൂ. അവള്‍ എന്തു പറഞ്ഞാലും അതിന് യെസ് എന്നു മറുപടി നല്‍കണം. അതിലൂടെ മാത്രമേ അവളെ ഹാപ്പിയാക്കാന്‍ കഴിയുകയുള്ളൂവെന്നും ധോണി വെളിപ്പെടുത്തി.

പ്രായം കൂടുന്തോറുമാണ് ഭാര്യാ-ഭര്‍തൃ ബന്ധത്തിന്റെ തീവ്രത വര്‍ധിക്കുന്നത്. 50 വയസ്സും 55 വയസ്സും കഴിയുമ്പോഴാണ് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള യഥാര്‍ഥ സ്‌നേഹബന്ധം തുടങ്ങുന്നതെന്നാണ് തനിക്കു തോന്നുന്നത്്. അതുവരെ ചെയ്തു പോന്ന ദിനചര്യയില്‍ നിന്നും നിങ്ങള്‍ മാറിപ്പോവാന്‍ തുടങ്ങുന്നതും ഈ പ്രായം മുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ഇപ്പോള്‍ ധോണി. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ പരമ്പരകളാണ് ഇതിനകം അദ്ദേഹത്തിനു നഷ്ടമായത്. അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയിലും മുന്‍ നായകന്‍ കളിക്കുന്നില്ല.

Story first published: Friday, November 29, 2019, 15:26 [IST]
Other articles published on Nov 29, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+