For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍ ബാഴ്‌സലോണ സൂപ്പര്‍ താരം സാവിക്ക് കോവിഡ്

ബാഴ്‌സലോണ: മുന്‍ ബാഴ്‌സലോണ ഇതിഹാസം സാവി ഹെര്‍ണാണ്ടസിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ രോഗവിവരം സാവി പരിശീലകനായുള്ള ഖത്തര്‍ ക്ലബ്ബ് അല്‍ സദ്ദാണ് പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ച അദ്ദേഹം നിരീക്ഷണത്തില്‍ പോകുമെന്നും അടുത്ത മത്സരത്തില്‍ ടീമിനൊപ്പം ഉണ്ടാകില്ലെന്നും ക്ലബ്ബ് അറിയിച്ചു. ക്ലബ്ബിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ സാവി തന്റെ രോഗവിവരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. സാവിക്ക് രോഗം സ്ഥിരീകരിച്ചതോടെ ടീമിലെ മറ്റു താരങ്ങളെയും നിരീക്ഷണത്തിലാക്കേണ്ട അവസ്ഥയാണുള്ളത്. കോവിഡ് ബാധയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ലീഗ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് മത്സരങ്ങളാണ് ലീഗില്‍ അവസാനിക്കുന്നത്. സാവിയുടെ ക്ലബ്ബ് നിലവില്‍ മൂന്നാം സ്ഥാനത്താണ്.

ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളാണ് സ്പാനിഷുകാരനായ സാവി. ബാഴ്‌സലോണയിലൂടെ വളര്‍ന്നുവന്ന സാവി 1998ലാണ് ബാഴ്‌സയുടെ സീനിയര്‍ ടീമിലെത്തുന്നത്. 2015വരെ ക്ലബ്ബിനൊപ്പം തുടര്‍ന്ന അദ്ദേഹം 505 മത്സരത്തില്‍ നിന്ന് 58 ഗോളും നേടി. 2015ല്‍ അല്‍സാദ് ക്ലബ്ബിലേക്ക് കൂടുമാറിയ സാവി 82 മത്സരത്തില്‍ നിന്ന് 21 ഗോളും നേടി. അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം പരിശീലക വേഷത്തിലേക്ക് തിരിയുകയായിരുന്നു. 2000-2014വരെ സ്പാനിഷ് ടീമിന്റെ ഭാഗമായിരുന്നു സാവി. 2010ല്‍ ലോകകപ്പ് കിരീടം നേടിയ സ്‌പെയിന്‍ നിരയില്‍ നിര്‍ണ്ണായക പങ്കാണ് സാവി വഹിച്ചത്.

xavi-hernandez

നേരത്തെ ആഴ്‌സണല്‍ പരിശീലകനും പൗലോ ഡിബാല ഉള്‍പ്പെടെ യുവന്റസിന്റെ മൂന്ന് താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇവരെല്ലാം രോഗമുക്തരായിരുന്നു. ഇടവേളയ്ക്ക് ശേഷം ലീഗ് ഫുട്‌ബോളുകളെല്ലാം സജീവമായിത്തന്നെ മുന്നോട്ടുപോകുന്നുണ്ട്. കര്‍ശന നിയന്ത്രണങ്ങളോട് അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടത്തുന്നത്. ഇതിനിടെ സാവി ബാഴ്‌സലോണയുടെ പരിശീലകനായി എത്തുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവിലെ ബാഴ്‌സലോണ പരിശീലകന്‍ സെറ്റിയന് കീഴില്‍ ക്ലബ്ബിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. മെസ്സിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ശൈലിയോട് എതിര്‍പ്പുള്ളതിനാല്‍ സാവിയെ ബാഴ്‌സ പരിശീലകനായി നിയമിക്കുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. ഇത്തവണത്തെ ലാലിഗ കിരീടം ബാഴ്‌സലോണയ്ക്ക് നഷ്ടമായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് കൂടി പുറത്തായാല്‍ പരിശീലകനെ പുറത്താക്കുമെന്നുറപ്പാണ്. വരുന്ന സീസണിന് മുന്നോടിയായി 12 താരങ്ങളെ ബാഴ്‌സലോണ ഒഴിവാക്കുമെന്നാണ് നിലവിലെ വിവരം.

Story first published: Sunday, July 26, 2020, 11:04 [IST]
Other articles published on Jul 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+