Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷെയ്ന്‍ വാട്‌സനെ ഇനി ട്വിറ്ററില്‍ തിരയേണ്ട, അക്കൗണ്ട് ഹാക്ക് ചെയ്തു

സിഡ്‌നി: ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷെയ്ന്‍ വാട്‌സന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായ ഏറ്റവും ഒടുവിലത്തെ സെലിബ്രിറ്റി കൂടിയാണ് അദ്ദേഹം. വാട്‌സന്റെ വെരിഫൈ ചെയ്യപ്പെട്ടിട്ടുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ അസാധാരണമായി പല പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയും കവര്‍ ചിത്രം നീക്കം ചെയ്യപ്പെടുകയും ചെയ്തതോടെയാണ് ഹാക്കര്‍മാരാണ് ഇതിനു പിന്നിലെന്നു സൂചനകള്‍ ലഭിച്ചത്. അര മണിക്കൂറോളം ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടിന്റെ
നിയന്ത്രണം പിന്നീട് താരം ഏറ്റെടുക്കുകയുമായിരുന്നു.

watson

എങ്കിലും ഈ അക്കൗണ്ട് താന്‍ ക്ലോസ് ചെയ്യുകയാണെന്ന് ട്വിറ്ററിലൂടെ വാട്‌സന്‍ ആരാധകരെ അറിയിച്ചിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അത് ക്ലോസ് ചെയ്യാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അപമാനകരമായ ട്വീറ്റുകള്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത് ആരെയങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും വാട്‌സന്‍ ട്വീറ്റ് ചെയ്തു,

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടി20് ലീഗുകളിലെ സജീവ സാന്നിധ്യമാമ് 38 കാരനായ വാട്‌സന്‍. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ലീഗിനോട് ഈ വര്‍ഷം ഏപ്രിലില്‍ വാട്‌സന്‍ ഗുഡ്‌ബൈ പറഞ്ഞിരുന്നു. കഴിഞ്ഞ നാലു സീസണുകളിലും സിഡ്‌നി തണ്ടേഴ്‌സ് ടീമിന്റെ താരമായിരുന്നു അദ്ദേഹം. ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ച വാട്‌സന്‍ അടുത്ത സീസണില്‍ ടീമിനൊപ്പമുണ്ടാവുമോയെന്ന കാര്യം ഉറപ്പില്ല.

Story first published: Friday, October 11, 2019, 16:08 [IST]
Other articles published on Oct 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+