ഫുട്‌ബോള്‍ മത്സരത്തിനിടെ എതിരാളിയുടെ ജനനേന്ദ്രിയം കടിച്ചുപറിച്ചു; താരത്തിന് അഞ്ച് വര്‍ഷം വിലക്ക്
പാരിസ്: കിഴക്കന്‍ ഫ്രാന്‍സിലെ ഒരു പ്രാദേശിക ഫുട്‌ബോള്‍ ലീഗിനിടെ താരങ്ങള്‍ തമ്മിലുണ്ടായ കയ്യാങ്കളി അതിരുവിട്ടു. രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ മത്സരത്തിന് ശേഷം താരങ്ങള്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒരു താരം എതിര്‍ ടീം താരത്തിന്റെ ജനനേന്ദ്രിയം കടിച്ചു പറിച്ചുവെന്ന വാര്‍ത്തയാണ് ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ചിരിക്കുന്നത്. ഫ്രഞ്ച് മാധ്യമമായ ലാ റിപ്പബ്ലിക്ക് ലൊറെയ്‌നും ഡെയ്‌ലി മെയ്‌ലുമെല്ലാം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2019 നവംബര്‍ 17ന് നടന്ന ടെര്‍വില്ലെയും സോയെട്രിച്ചും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിനിടെ ഇരു താരങ്ങളും കൊമ്പുകോര്‍ത്തിരുന്നു. റഫറി ഇടപെട്ട് ഇരുവര്‍ക്കും താക്കീത് നല്‍കി വിട്ടു.എന്നാല്‍ മത്സരശേഷവും കാര്‍പാര്‍ക്കില്‍വെച്ച് ഇരുവരും കയ്യാങ്കളിയിലേര്‍പ്പെട്ടു. ഇതിനിടെ ഇരു താരങ്ങളേയും സമാധാനിപ്പിക്കാനെത്തിയ ടെര്‍വില്ല താരത്തിന്റെ ജനനേന്ദ്രിയം സോയെട്രിച്ച് താരം കടിച്ചുപറിക്കുകയായിരുന്നു.

പരിക്കേറ്റ താരത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. 10 തുന്നിക്കെട്ടല്‍ വേണ്ടിവന്നുവെന്നാണ് വിവരം.ഇതിനെത്തുടര്‍ന്ന് കടിച്ച താരത്തിന് അഞ്ച് വര്‍ഷം വിലക്കേര്‍പ്പെടുത്തി. അതേ സമയം ആക്രമകത്തിന് ഇരയായ താരത്തിന് അഞ്ച് മാസത്തെ വിലക്കും ഫുട്‌ബോള്‍ അച്ചടക്ക സമിതി ശിക്ഷ ഏര്‍പ്പെടുത്തി. മത്സരം 1-1 സമനിലയിലാണ് കലാശിച്ചത്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications