വംശീയ അധിക്രമത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നില്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
ലണ്ടന്‍: കായികലോകത്തിന്റെ എക്കാലത്തെയും തീരാ തലവേദനയാണ് വംശീയമായ അതിക്രമങ്ങള്‍. നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലും നാടിന്റെ പേരിലുമെല്ലാം കളിക്കളത്തില്‍ അപമാനിക്കപ്പെട്ട സംഭവങ്ങള്‍ അനവധിയാണ്. മറ്റ് കായിക ഇനങ്ങളെ അപേക്ഷിച്ച് ഫുട്‌ബോളിലാണ് വംശീയമായ അധിക്രമങ്ങള്‍ കൂടുതല്‍ നടക്കുന്നത്. വീറും വാശിയുമെല്ലാം കളത്തിനകത്തേക്കുമെത്തിക്കുന്നതില്‍ ഫുട്‌ബോള്‍ ആരാധകര്‍ മുന്നിലാണ്. ഇംഗ്ലണ്ടിലെ ആരാധകരാണ് ഏറ്റവും കൂടുതല്‍ വംശീയ അധിക്ഷേപം നടത്തുന്നത്. ഇതില്‍ മുന്നില്‍ ആരാധകരുടെ ഇഷ്ട ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണെന്നതാണ് മറ്റൊരു വസ്തുത.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാണക്കേട് സൃഷ്ടിക്കുന്നതാണ്.2014 മുതല്‍ 2018 സീസണ്‍വരെയുള്ള കണക്കുകള്‍ പ്രകാരം 27 യുണൈറ്റഡ് ആരാധകര്‍ക്കെതിരേയാണ് പോലീസ് വംശീയാധിക്ഷേപത്തിന് കേസെടുത്തത്. ഇതില്‍ 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കളിക്കാരെ അപമാനിക്കുന്ന കാര്യത്തില്‍ മറ്റ് ക്ലബ്ബുകളും മോശമല്ല. ലീഡ്‌സ് യുണൈറ്റഡിന്റെ 15 കളിക്കാരും ലെസ്റ്റര്‍ സിറ്റിയുടെ 14കളിക്കാരും ചെല്‍സിയുടെ 13 കളിക്കാരും വെസ്റ്റ്ഹാം യുണൈറ്റഡിന്റെ 11 കളിക്കാരും വംശീയമായ അപമാനിക്കലിന്റെ പേരില്‍ പോലീസ് നടപടി നേരിട്ടിട്ടുണ്ട്. നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ഇക്കാര്യത്തില്‍ ഒട്ടു പിന്നിലല്ല.
10 സിറ്റി ആരാധകര്‍ക്കെതിരേ ഇക്കാലയളവില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ആകെ മൊത്തം 110 ന് മുകളിലാണ് ഇംഗ്ലീഷ് ഫുട്‌ബോളില്‍ നിന്ന് മാത്രം വംശീയമായ അതിക്രമത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇറ്റലി സീരി എ,ഫ്രഞ്ച് ലീഗ് 1 എന്നീ ലീഗുകളിലും രൂക്ഷമായ വംശീയ അധിക്രമം നടക്കുന്നുണ്ട്. നാപ്പോളിയുടെ കൗലി ബാലി,മാഞ്ചസ്റ്റര്‍ സിറ്റിയുടെ റഹിം സ്‌റ്റെര്‍ലിങ് തുടങ്ങി നിരവധി കളിക്കാര്‍ക്കും അവസാന സീസണില്‍ വംശീയാധിക്ഷേപം നേരിടേണ്ടിവന്നിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications