For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോളാവേശവുമായി മാധ്യമക്കൂട്ടായ്‌മയുടെ ഫുട്‌ബോള്‍ വീഡിയോ

By Desk

തൃശൂര്‍: ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരത്തിന്റെ പശ്‌ചാത്തലത്തില്‍ ആവേശം നിറഞ്ഞൊരു ഫുട്‌ബോള്‍ പ്രൊമോഷന്‍ വീഡിയോയുമായി തൃശൂരിലെ മാധ്യമക്കൂട്ടായ്‌മ. ഇതിനകംതശന്ന സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറല്‍ ആയിക്കഴിഞ്ഞു. ആവേശവും വികാരവും ആകാശത്തോളമുണ്ടായിട്ടും ഇന്ത്യയക്ക്‌ എന്തുകൊണ്ട്‌ ലോകകപ്പ്‌ കളിക്കാന്‍ കഴിയുന്നില്ല എന്ന വിഷമം വീഡിമയാ പങ്കുവെയ്‌ക്കുന്നു. ശ്രമിക്കുകയാണെങ്കില്‍ ലോകകപ്പില്‍ ഇന്ത്യയ്‌ക്കും പന്ത്‌ തട്ടാനാകുമെന്ന ശുഭപ്രതീക്ഷയും വീഡിയോ പങ്ക്‌ വെയ്‌ക്കുന്നു.

പുതുതലമുറകള്‍ പ്രതീക്ഷയുടെ പ്രതീകങ്ങളാണ്‌. ഈ പ്രതീക്ഷയുടെ മുകുളങ്ങള്‍ നാമ്പെടുക്കാന്‍ തുടങ്ങുന്നത്‌ മുതിര്‍ന്ന തലമുറയിലുള്ളവര്‍ നല്‍കുന്ന പ്രോത്സാഹനത്തിലൂടെയാണ്‌. എല്ലാ കളിക്കൂട്ടങ്ങളെയും പിന്‍വിളികള്‍കൊണ്ട്‌ പിന്തിരിപ്പിച്ച ഭൂതകാലമാണ്‌ നമ്മുടേത്‌. എന്നാല്‍ കാല്‍പ്പന്തുകളിയുടെ വര്‍ത്തമാനം മുതിര്‍ന്നവര്‍പോലും ഹൃത്തിലാവാഹിച്ച്‌ അവരും കുട്ടിക്കളിക്കാര്‍ക്കൊപ്പം ചേരുമ്പോള്‍ കാല്‍പ്പന്തില്‍ ഈ രാജ്യത്തിന്റെ പ്രതീക്ഷകള്‍ വാനോളം ഉയരുകയാണ്‌.

ball

കുരുന്നുകൈയില്‍ പാറിക്കളിക്കുന്ന ദേശീയപതാക, ഭാവിയിലേക്കുള്ള നമ്മുടെ ആശാപ്രതീകങ്ങള്‍ തന്നെയാണ്‌. നാളെ, ലോകകപ്പില്‍ നമ്മുടെ രാജ്യം മുത്തമിടുമെന്ന സ്വപ്‌നം മനോഹരമായി ഈ ചിത്രത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ലോകകപ്പിന്റെ ആവേശാരവങ്ങള്‍ക്ക്‌ നടുവില്‍ വടക്കുന്നാഥന്റെ കിഴക്കേനടയില്‍ വച്ചാണ്‌ ഈ പ്രമോഷന്‍ വീഡിയോയുടെ ചിത്രീകരണം.

ഒന്നരമിനിറ്റോളം ദൈര്‍ഘ്യമുള്ള ഈ പ്രൊമോഷന്‍ വീഡിയോ ദൃശ്യമാധ്യമ ക്യാമറാമാന്‍ കൂടിയായ ശിബി പോട്ടോരാണ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌. നിരവധി ഹ്രസ്വചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ശിബി തന്നെയാണ്‌ ഈ വീഡിയോയുടെയും ആശയാവിഷ്‌കാരങ്ങള്‍ നിര്‍വഹിച്ചിരിക്കുന്നത്‌. ചിത്രത്തിന്റെ എഡിറ്റിങ്ങും കളര്‍ കറക്ഷനും നിര്‍വഹിച്ചിരിക്കുന്നത്‌ ശിബിതന്നെയാണ്‌ ടിസിവി ക്യാമറാമാന്‍കൂടിയായ ശിബി സംവിധാനം ചെയ്‌ത മുന്‍ ചിത്രം ദേശീയശ്രദ്ധ നേടുകയും ദേശീയതലത്തില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടുകയും ചെയ്‌തിട്ടുണ്ട്‌.

മാധ്യമപ്രവര്‍ത്തകരായ മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ഉണ്ണി കോട്ടയ്‌ക്കല്‍ (മനോരമ), ജേക്കബ്‌ ബെഞ്ചമിന്‍ (മംഗളം), മോഹനചന്ദ്രന്‍ (എസിവി ന്യൂസ്‌) എന്നിവരാണ്‌ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌. മനോരമ ന്യൂസ്‌ ചാനല്‍ ക്യാമറാമാന്‍ സുനില്‍കുമാറിന്റെ മകന്‍ ഹരികൃഷ്‌ണന്‍, മുഹമ്മദ്‌ ഫാദില്‍, മുഹമ്മദ്‌ ഷാദിന്‍, ശ്രീദേവ്‌ കൃഷ്‌ണ, ധനുഞ്‌ജയ്‌ കൃഷ്‌ണ, ശ്രീനാഥ്‌ എന്നീ കുട്ടികളാണ്‌ മറ്റ്‌ കഥാപാത്രങ്ങളായി രംഗത്തുള്ളത്‌. വിജേഷ്‌നാഥ്‌ മരത്തംകോട്‌ ആണ്‌ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌.

Story first published: Saturday, June 23, 2018, 16:53 [IST]
Other articles published on Jun 23, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+