Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് യോഗ്യത; ബംഗ്ലാദേശിനെ ജയിച്ചേ തീരൂ, 29 അംഗങ്ങളുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാമ്പ്

ദില്ലി: ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടുന്നതിനായുള്ള മത്സരത്തില്‍ അടുത്തമാസം ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യ 29 അംഗങ്ങളുടെ ക്യാമ്പ് പട്ടിക പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ ജയവും തോല്‍വുമാണ് നേരിട്ടത്. ഒമാനെതിരായ മത്സരത്തില്‍ ലീഡെടുത്തശേഷം 1-2ന് ഇന്ത്യ തോറ്റു. രണ്ടാം മത്സരത്തില്‍ കരുത്തരായ ഖത്തറിനെ അവരുടെ നാട്ടില്‍ സമനില പിടിച്ചു.

ഒക്ടോബര്‍ 15നാണ് ബംഗ്ലാദേശിനെതിരായ മത്സരം. അന്ന് ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ. ബംഗ്ലാദേശും, അഫ്ഗാനും ദുര്‍ബലരായതിനാല്‍ ഇവര്‍ക്കെതിരായ മത്സരഫലം ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന് നിര്‍ണായകമാകും. ആദ്യ രണ്ട് മത്സരങ്ങളില്‍ പ്രതിരോധത്തിലൂന്നിയാണ് ഇന്ത്യ കളിച്ചതെങ്കില്‍ ബംഗ്ലാദേശിനെതിരെ കളിമാറുമെന്നാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പറയുന്നത്.

india

പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍

ഗോള്‍കീപ്പര്‍മാര്‍- ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, കമല്‍ജിത്ത് സിങ്

ഡിഫന്‍ഡര്‍മാര്‍- പ്രിതം കോട്ടാല്‍, നിഷു കുമാര്‍, സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക, രാഹുല്‍ ഭക്കെ, ആദില്‍ ഖാന്‍, നരേന്ദര്‍, സാര്‍ഥക് ഗൊലുയി, അന്‍വര്‍ അലി, സുഭാശിഷ് ബോസ്, മന്ദര്‍ റാവു ദേശായി, ജെറി ലാല്‍രിന്‍സുവാല.

മിഡ്ഫീല്‍ഡര്‍മാര്‍- ഉദാന്ത സിങ്, നിഖില്‍ പൂജാരി, അബ്ദുള്‍ സഹല്‍, റെനിയര്‍ ഫെര്‍ണാണ്ടസ്, അനിരുദ്ധ ഥാപ്പ, വിനീത് റായ്, ഹാളിചരണ്‍ നര്‍സറെ, ആഷിഖ് കുരുണിയന്‍, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ലാലിയന്‍സുവാല ചങ്‌തെ.

ഫോര്‍വേഡുകള്‍- സുനില്‍ ഛേത്രി, ബല്‍വന്ത് സിങ്, മന്‍വീര്‍ സിങ്, ഫാറൂഖ് ചൗധരി.

Story first published: Wednesday, September 25, 2019, 12:20 [IST]
Other articles published on Sep 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+