ലോകകപ്പ് കാണാനെത്തിയ ആരാധകരെ ഞെട്ടിച്ച് പുടിന്‍; ഈ വര്‍ഷം സൗജന്യമായി റഷ്യ സന്ദര്‍ശിക്കാം
മോസ്‌കോ: റഷ്യന്‍ ഫിഫ ലോകകപ്പിന് കൊടിയിറങ്ങിയതിനു പിന്നാലെ അപ്രതീക്ഷിത പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ലോകകപ്പ് കാണാനെത്തിയ ആരാധകര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുള്ള സൗജന്യ വിസ അനുവദിച്ചാണ് പുടിന്‍ ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ചത്.

ലോകകപ്പിന്റെ ഫാന്‍ ഐഡി ഉള്ളവര്‍ക്കാണ് ഈ വര്‍ഷം മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുള്ള സൗജന്യ വിസ നല്‍കുകയെന്ന പുടിന്‍ പറഞ്ഞു. നേരത്തെ, ഈ മാസം 25 വരെയായിരുന്നു വിസയുടെ കാലാവധി ഉണ്ടായിരുന്നത്. ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലുള്ള കിരീടപ്പോരാട്ടം നേരിട്ടു കണ്ടതിനു ശേഷമായിരുന്നു പുടിന്‍ ആരാധകരെ ഞെട്ടിച്ച സൗജന്യ വിസ പ്രഖ്യാപനം നടത്തിയത്.
Story first published: Monday, July 16, 2018, 16:36 [IST]
Other articles published on Jul 16, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications