അപകടത്തില്‍ മരിച്ച ഫുട്‌ബോള്‍താരം എമിലിയാനോ സലയുടെ ട്രാന്‍സ്ഫര്‍ തുക നല്‍കണമെന്ന് ഫിഫ
ലണ്ടന്‍: വിമാനാപകടത്തില്‍ മരിച്ച അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ ട്രാന്‍സ്ഫര്‍ തുക നല്‍കണമെന്ന് ഇംഗ്ലീഷ് ക്ലബ്ബ് കാര്‍ഡിഫ് സിറ്റിക്ക് ഫിഫ നിര്‍ദ്ദേശം നല്‍കി. നാന്റെസില്‍ നിന്നാണ് സല കാര്‍ഡിഫില്‍ റെക്കോര്‍ഡ് തുകയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. എന്നാല്‍, പുതിയ ക്ലബ്ബിലേക്കുള്ള യാത്രയ്ക്കിടെ താരം സഞ്ചരിച്ച ചെറുവിമാനം തകര്‍ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.
അപകടത്തിനുശേഷം നാന്റെസിന് പണം നല്‍കാന്‍ കാര്‍ഡിഫ് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഫിഫ ഇടപെട്ടത്. 6 മില്യണ്‍ യൂറോ ആദ്യ ഇന്‍സ്റ്റാള്‍മെന്റായി നാന്റെസിന് നല്‍കണമെന്ന് ഫിഫ നിര്‍ദ്ദേശിച്ചു. അതേസമയം, അടുത്ത ഇന്‍സ്റ്റാള്‍മെന്റിനെക്കുറിച്ചോ കരാറിനെക്കുറിച്ചോ കൂടുതല്‍ പ്രതികരിക്കാന്‍ ഫിഫ തയ്യാറായില്ല. ഫിഫ ഗവേണിങ് ബോഡി യോഗത്തിനുശേഷമാണ് ഇപ്പോഴത്തെ തീരുമാനം.

17 മില്യണ്‍ യൂറോയാണ് നാന്റെസ് ആവശ്യപ്പെട്ടിരുന്നത്. സല അപകടത്തില്‍പ്പെടുന്നതിന് മുന്‍പുതന്നെ കരാര്‍ പൂര്‍ത്തിയാതിനാല്‍ നിയമം പാലിക്കണമെന്നും ക്ലബ്ബ് ആവശ്യപ്പെടുന്നു. ഈവര്‍ഷം ജനുവരി 21നാണ് സല സഞ്ചരിച്ച വിമാനം കാണാതാകുന്നത്. പിന്നീട് ദിവസങ്ങള്‍നീണ്ടുനിന്ന തിരിച്ചിലിനൊടുവില്‍ താരം സഞ്ചരിച്ച വിമാനവും മൃതദേഹവും കണ്ടെത്തി. അതേസമയം, പൈലറ്റ് ഡേവിഡ് ഇബോട്‌സണെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.
കാര്‍ഡിഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കായിരുന്നു സലയെ വാങ്ങിയത്. ഏകദേശം 137 കോടി രൂപയ്ക്ക് നടന്ന കൈമാറ്റത്തില്‍ താരം ഏറെ ആഹ്ലാദവാനായിരുന്നു. 2015 മുതല്‍ നാന്റെസിന് കളിക്കുന്ന സല 117 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകള്‍ നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications