മലപ്പുറത്തെ സ്‌കൂളുകളിലും ലോകക്കപ്പ് ആഘോഷവും മത്സരങ്ങളും
മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ലോകകപ്പ് ഫുട്‌ബോള്‍ ആഘോഷത്തോടനുബന്ധിച്ചു വിവിധ മത്സരങ്ങള്‍ നടത്തി. തിരൂര്‍ തൃക്കണ്ടിയൂര്‍ ജി.എല്‍.പി.സ്‌കൂളില്‍ ഇന്നലെ വിദ്യാര്‍ഥികള്‍ക്കായി ലോകകപ്പ് ഫുട് ബോള്‍ ആഘോഷം നടത്തി. കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഗോളടി മത്സരം, ഫുട്‌ബോള്‍ ക്വിസ്, ആഹ്ലാദ പ്രകടനം എന്നിവ നടത്തി. പ്രധാന അധ്യാപിക എന്‍.മേദിനി, എ..പി.ബിന്ദു, എന്‍.എം. സാബിറ, പ്രകാശിനി, പി.ജി.രജനി, സ്മിത,തുളസി, പി.ടി.എ.പ്രസിഡന്റ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി സമാനമായ മത്സരങ്ങള്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടന്നു.
ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിന്റെ ഭാഗമായി കാര്‍ട്ടൂണ്‍ ക്ലബ്ബ് ഓഫ് കേരള വാട്‌സാപ്പ് കൂട്ടായ്മയും മലപ്പുറം പ്രസ് ക്ലബ്ബും സംയുക്തമായി സാബി വക്ക എന്ന പേരില്‍ ലോക കപ്പ് ഫുട്‌ബോള്‍ കാരിക്കേച്ചര്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കും. പ്രസ് ക്ലബ് ഹാളില്‍ ഇന്ന് ഉച്ഛക്ക് രണ്ടു മണിക്ക് ഫുട്‌ബോള്‍ താരം ആഷിക് കുരിനിയന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഫുട്‌ബോള്‍ താരങ്ങളും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളും ഫുട്‌ബോള്‍ സ്‌നേഹികളും എക്‌സിബിഷന്‍ പങ്കാളികളാവും.

കാരിക്കേച്ചര്‍ കലയും കാല്‍പ്പന്തുകളിയുടെ മാസ്മരികതയും ഒന്നിക്കുന്ന ഈ എക്‌സിബിഷന്‍ എല്ലാവര്‍ക്കും ഒരു പുതിയ അനുഭവമായിരിക്കുമെന്ന് കോ ഓഡിറ്റേര്‍ ബഷീര്‍ കിഴിശ്ശേരി അറിയിച്ചു. പ്രസ് ക്ലബ്ബ് ഭാരവാഹികള്‍, പരിശീലകന്‍ അജ്മല്‍, ഫുട്‌ബോള്‍ ലവേഴ്‌സ് ഫോറം ചെയര്‍മാന്‍ ഉപ്പുടന്‍ഷൗക്കത്ത് കാര്‍ട്ടൂണ്‍ ക്ലബ്ബു കേരള അഡ്മിന്‍ ഉസ്മാന്‍ ഇരുമ്പുഴി, കാര്‍ട്ടൂണിസ്റ്റ് നവാസ് കോണോംപാറ, എക്‌സിബിഷന്‍ ക്യൂറേറ്റര്‍ ഇബ്രാഹിം ബാദുഷ, കാര്‍ട്ടൂണിസ്റ്റ് സഹീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സൂപ്പര്‍ സ്റ്റുഡിയോ അഷറഫ് മുഖ്യാതിഥിയാകും. പ്രമുഖ ഫുട്‌ബോളര്‍ ഷറഫലി, കോച്ച് അജ്മല്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications