
ലണ്ടന്‍: നിരവധി മല്‍സരങ്ങളില്‍ പകരക്കാരനായി ഇറങ്ങി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ രക്ഷകനായിട്ടുള്ള മറൗനെ ഫെല്ലയ്‌നി ഒരിക്കല്‍ക്കൂടി ടീമിനെ രക്ഷിച്ചിരിക്കുകയാണ്. ഇത്തവണ പ്ലെയിങ് ഇലവനില്‍ തന്നെ ഫെല്ലയ്‌നിയെ ഉള്‍പ്പെടുത്താനുള്ള കോച്ച് ജോസ് മൊറീഞ്ഞോയുടെ തീരുമാനം പിഴച്ചില്ല. യുവേഫ ചാംപ്യന്‍സ് ലീഗില്‍ ചെറു ടീമായ യങ് ബോയ്‌സിനെതിരേ ഇഞ്ചുറി മൈിലായിരുന്നു ഫെല്ലയ്‌നിയുടെ വിജയഗോള്‍. ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ യുനൈറ്റഡ് വീണ്ടും നാണംകെടുമെന്നിരിക്കെയാണ് ഫെല്ലയ്‌നി വീരനായകനായത്. കോച്ച്് മൊറീഞ്ഞോ വളരെ വൈകാരികമായാണ് ഈ ഗോളിനോട് പ്രതികരിച്ചത്. ടച്ച് ലൈനിന് അരികിലുള്ള വെള്ളക്കുപ്പികള്‍ വച്ച സ്റ്റാന്‍ഡ് വലിച്ചെറിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ആഹ്ലാദ പ്രകടനം.
ഫെല്ലയ്‌നിയുടെ വിജയഗോളിനെ ട്രോളര്‍മാര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഫെല്ലയ്‌നി ഫ്‌ളെക്‌സ് ടേപ്പെന്ന വിശേഷണത്തോടെയാണ് ട്രോളര്‍മാര്‍ വീഡിയോയും ചിത്രങ്ങളുമെല്ലാം ഇറക്കിയത്. ലീക്കുള്ള യുനൈറ്റഡിനെ കൂടുതല്‍ നാണക്കേടില്ലാതെ തടഞ്ഞുനിര്‍ത്തുന്നതിനാല്‍ തന്നെയാണ് ഫെല്ലയ്‌നിയെ ഫ്‌ളെക്‌സ് ടേപ്പിനോട് ഉപമിച്ചിരിക്കുന്നത്. എന്തായാലും ഫെല്ലയ്‌നിയുള്‍പ്പെട്ട ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.