അന്നു ഓസീസുകാരുടെ ഫേവറിറ്റ് സച്ചിന്‍... ഇന്ന് മറ്റൊരാള്‍!! എന്തൊരു പ്ലെയറെന്ന് സൂപ്പര്‍ താരം കാഹില്‍
കൊല്‍ക്കത്ത: ക്രിക്കറ്റിലെ രാജാക്കന്‍മാരായ ഓസ്‌ട്രേലിയക്കു ഫുട്‌ബോളിലും മികച്ച ടീമാണുള്ളത്. തുടര്‍ച്ചയായി ലോകകപ്പുകളില്‍ കളിച്ചു കൊണ്ടിരിക്കുന്ന സോക്കറൂസ് ഏതു വമ്പന്‍മാര്‍ക്കും ഭീഷണിയുയര്‍ത്തുന്ന ടീമെന്ന നിലയിലേക്കു വളര്‍ന്നു കൊണ്ടിരിക്കുകയാണ്.
ചില സൂപ്പര്‍ താരങ്ങളെ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലോകത്തിനു സമ്മാനിച്ചിട്ടുണ്ട്. അത്തരമൊരു താരമാണ് ഇതിഹാസ സ്‌ട്രൈക്കര്‍ ഗാരി കാഹില്‍. യൂറോപ്യന്‍ ലീഗുകളിലടക്കം ഗോളുകള്‍ വാരിക്കൂട്ടിയിട്ടുള്ള അദ്ദേഹം ഐഎസ്എല്ലിലും ഒരു കൈ നോക്കാനൊരുങ്ങുകയാണ്. പുതിയ സീസണില്‍ ജംഷ്ഡ്പൂര്‍ എഫ്‌സിയുടെ മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് സ്റ്റാര്‍ സ്‌ട്രൈക്കറാണ്. ഐഎസ്എല്ലില്‍ ഭാഗമായി ഇന്ത്യയിലെത്തിയ കാഹില്‍ കഴിഞ്ഞ ദിവസം ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയെ വാനോളം പുകഴ്ത്തി.

അമ്പരപ്പിക്കുന്ന താരം
തന്നെ അമ്പരിപ്പിച്ച താരമെന്നാണ് കോലിയെക്കുറിച്ച് കാഹില്‍ ഒറ്റവാക്കില്‍ വിശേഷിപ്പിച്ചത്. ക്രിക്കറ്റ് പിച്ചിലെയും പുറത്തെയും കോലിയുടെ നേട്ടങ്ങളും അദ്ദേഹത്തിന്റെ വിജയകഥയുമെല്ലാം തന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയിട്ടുണ്ടെന്നു കാഹില്‍ പറയുന്നു.
ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യങ്ങളില്‍ കോലിയെ പിന്തുടരുന്ന താരമാണ് കോലി. ഒരു കായിക താരം എങ്ങനെ ആയിരിക്കണമെന്നതിന്റെ ഉദാഹരണമാണ് കോലിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു കാലത്ത് സച്ചിന്‍
ഒരു കാലത്ത് ഓസ്‌ട്രേലിയക്കു ഏറ്റവും പ്രിയങ്കരനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു മാറിക്കഴിഞ്ഞു. കോലിയാണ് ഇപ്പോള്‍ നാട്ടുകാരുടെ ആരാധനാപാത്രം.
ഇന്നു കാണുന്ന നേട്ടങ്ങളിലേക്കു കോലി എത്തിയ വഴികളാണ് അദ്ദേഹത്തോട് തനിക്കു ആരാധനയുണ്ടാവാന്‍ കാരണമെന്നും കാഹില്‍ കൂട്ടിച്ചേര്‍ത്തു.

കഠിനാധ്വാനി, വിനയാന്വിതന്‍
വളരെ കഠിനാധ്വാനിയും വിനയമുള്ള വ്യക്തിയുമാണ് കോലി. കൂടുതല്‍ ഉയരങ്ങളിലേക്കു കുതിക്കാന്‍ അദ്ദേഹം നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ജനതയ്ക്കു വേണ്ടി കഴിവിന്റെ പരമാവധി നല്‍കാനുള്ള കോലിയുടെ ശ്രമത്തെ അഭിനന്ദിക്കുന്നു. വൈകാരികമായി മാത്രമല്ല സേവനങ്ങളിലൂടെയും കോലി അതിനു ശ്രമിക്കുകയാണ്. അതുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. എല്ലാവര്‍ അനുകരിക്കാവുന്ന വ്യക്തി കൂടിയാണ് കോലിയെന്നും കാഹില്‍ വിശദമാക്കി.

ഇന്ത്യന്‍ ഫുട്‌ബോള്‍ വളരുന്നു
നേരത്തേ ഐഎസ്എല്ലിന്റെ ഭാഗമായ പല വിദേശ താരങ്ങളുമായും സംസാരിച്ചിരുന്നു. അതിനു ശേഷമാണ് ടൂര്‍ണമെന്റില്‍ കളിക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യക്കു പ്രതിഭാശാലികളായ യുവതലമുറയുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ഫുട്‌ബോള്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണന്നു നിസംശയം പറയാനാവുമെന്നും നാലു ലോകകപ്പുകളില്‍ ഓസീസ് ജഴ്‌സിയണിഞ്ഞ കാഹില്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications