Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത്രും പണം എങ്ങോട്ട് കൊണ്ടു പോവാനാ... റൊണാള്‍ഡോയെ കണ്ടു പഠിക്കൂ, കോലിക്കു വിമര്‍ശനം

മുംബൈ: കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ രാജ്യവും ലോകവും പൊരുതുമ്പോള്‍ ഒരു സാമ്പത്തിക സഹായവും നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കു രൂക്ഷ വിമര്‍ശനം. നിരവധി പേരാണ് ട്വിറ്ററിലുടെ കോലിയുടെ നിലപാടിനെ പരിഹസിക്കുകയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യുന്നത്. കൊവിഡ്-19നെതിരേയുള്ള പോരാട്ടത്തില്‍ ഇതിനകം പല കായിക താരങ്ങളും സര്‍ക്കാരിന് സഹായഹസ്തവുമായി രംഗത്തു വന്നു കഴിഞ്ഞു. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും 50 ലക്ഷം വീതം സംഭാവന ചെയ്തപ്പോള്‍ പ്രമുഖ ബോളിവുഡ് താരം പിവി സിന്ധു 10 ലക്ഷവും സംഭാവന ചെയ്തിരുന്നു. ഇവര്‍ മാത്രമല്ല വ്യത്യസ്ത കായിക ഇനങ്ങളില്‍പ്പെട്ട പല താരങ്ങളും സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടും കോലിയടക്കം നിലവിലെ ഇന്ത്യന്‍ ടീമിലെ മറ്റു കളിക്കാരെല്ലാം മൗനം പാലിക്കുകയാണ്.

kohli

ടീമിന്റെ നായകനും ഇത്രയും വലിയ ബ്രാന്‍ഡ് വാല്യുവുള്ള താരം കൂടിയായ കോലിക്കെതിരേയാണ് ആരാധകര്‍ ആഞ്ഞടിക്കുന്നത്. വിരാട് കോലി ഫാന്‍സ് എന്തു പറഞ്ഞാലും തനിക്കു കുഴപ്പമില്ല. പരസ്യ കരാറുകളുമായി ബന്ധപ്പെട്ട് 20 മില്ല്യണ്‍ ഡോളറും ശമ്പളമായി നാലു മില്ല്യണ്‍ ഡോളറും കോലിക്കു ലഭിക്കുന്നുണ്ട്. എന്നാല്‍ കൊറോണയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ അദ്ദേഹം ഇതു വരെ എന്താണ് ചെയ്തതെന്നായിരുന്നു ട്വിറ്ററില്‍ ഒരാളുടെ ചോദ്യം.

ഇത്രയും പണം എടുത്തു വച്ചിട്ട് എങ്ങോട്ട് കൊണ്ടു പോവാനാണ്? സര്‍ കുറച്ച് സഹായം കൂടി ചെയ്യൂ, യഥാര്‍ഥ മാതൃകാതാരമായി മാറാനുള്ള സമയാണിതെന്നായിരുന്നു മറ്റൊരു ട്വീറ്റ്. ജനങ്ങള്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ കായിക താരമെന്ന നിലയില്‍ നിങ്ങള്‍ അവരെ സഹായിക്കേണ്ട സമയമാണിത്. ദുരിതം ഏറ്റവുമധികം ബാധിക്കപ്പെട്ട ദിവസ വേതനക്കാര്‍ക്കു നിങ്ങള്‍ സംഭാവന ചെയ്തത് സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

സാമ്പത്തിക സഹായമാണ് നമ്മുടെ രാജ്യത്തിനു ഇപ്പോള്‍ വേണ്ടത്. നിങ്ങള്‍ അത്രയും വലിയ താരമാണ്. രാജ്യത്തിനായി നിങ്ങള്‍ക്കു എന്തും ചെയ്യാം. സ്‌പോര്‍ട്‌സൊഴികെ മറ്റു കാര്യങ്ങളില്‍ നിങ്ങള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കണ്ടു പഠിക്കണമെന്നായിരുന്നു മറ്റൊരാള്‍ ആവശ്യപ്പെട്ടത്. സന്ദേശം നല്‍കാന്‍ മാത്രം അവര്‍ക്കറിയാം. കോടികള്‍ സമ്പാദിക്കുന്നു, എന്നാല്‍ ഇതില്‍ കുറച്ചെങ്കിലും അത്യാവശ്യക്കാര്‍ക്കു സംഭാവന ചെയ്യാനുള്ള മനസ്സ് ഇല്ലെന്ന് മറ്റൊരാള്‍ വിമര്‍ശിച്ചു.

പബ്ലിസിറ്റിക്കു വേണ്ടിയുള്ള ഈ സെലിബ്രിറ്റി സ്റ്റണ്ട് നിര്‍ത്തൂ. സംസാരം വെറും ചീപ്പാണ്. പകരം പോക്കറ്റില്‍ നിന്നും പണമെടുത്ത് പാവങ്ങളെ സഹായിക്കൂ. ബില്ലും കുടുംബത്തിനു വേണ്ടി മറ്റു ഫീസുകളുമടയ്ക്കുന്ന പാവപ്പെട്ടവരെക്കുറിച്ച് ചിന്തിക്കൂ. നിങ്ങള്‍ക്കു സഹായിക്കാന്‍ കഴിയില്ലെങ്കില്‍ ഗെറ്റ് ലോസ്‌റ്റെന്നായിരുന്നു മറ്റൊരാള്‍ തുറന്നടിച്ചത്. നേരത്തേ കൊറോണയ്‌ക്കെതിരേയുള്ള മുന്‍കരുതലുകളെക്കുറിച്ച് കോലിയും ഭാര്യവും ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മയും ചേര്‍ന്ന് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയാണ് പലരും വിമര്‍ശിച്ചത്.

വീഡിയോ ഉണ്ടാക്കുന്നതിനു പകരം കുറച്ചു പണം സംഭാവന ചെയ്യൂ. എന്നിട്ട് രാജ്യത്തെ എങ്ങനെ സഹായിച്ചുവെന്നതിനെക്കുറിച്ച് വീഡിയോ ഇറക്കൂ. ഈ രാജ്യമാണ് നിങ്ങള്‍ക്കു എല്ലാ നല്‍കിയതെന്നും മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. റോജര്‍ ഫെഡറര്‍, മെസ്സി, റൊണാള്‍ഡോ എന്നിവര്‍ ഒരു മില്ല്യണാണ്‌ സംഭാവന ചെയ്തത്. നിങ്ങള്‍ക്കും സഹായിക്കാം. ഈ ഇതിഹാസസങ്ങളില്‍ നിന്നും പ്രചോദനം നേടൂ. ലോക്ക്ഡൗണും കൊറോണ വൈറസും കാരണം ബുദ്ധിമുട്ടുകള്‍ നേരിടുന്ന നിരവധി പാവങ്ങളുണ്ട്. അവരെ സഹായിക്കൂയെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.

Story first published: Friday, March 27, 2020, 14:56 [IST]
Other articles published on Mar 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+