തൃശൂര്‍: ഫിഫയുടെ ലോകകപ്പ് വിപ്ലവം റഷ്യന്‍ മണ്ണില്‍ അരങ്ങേറുമ്പോള്‍ ലോകമെമ്പാടുമുള്ള മനുഷ്യര്‍ പ്രായഭേദമെന്യെ ആവേശത്തിമര്‍പ്പിലാണ്. ലോകകപ്പിന്റെ ഭാഗമല്ലെങ്കിലും ഭാരതത്തിലും പതിവ് ആഘോഷങ്ങളില്‍ ഒരു കുറവും വന്നിട്ടില്ല. എന്നാല്‍ ഇത്തവണ ടെലിവിഷന്‍ സ്ക്രീനിനൊപ്പം യുവാക്കള്‍ മൊബൈല്‍ സ്ക്രീനിലും ആവേശത്തോടെ ഉറ്റു നോക്കുന്നു. കേരളത്തില്‍നിന്നുള്ള ആദ്യ ഫാന്റസി ഫുട്ബോള്‍ മൊബൈല്‍ ആപ്ലിക്കേഷനായ ജഗിള്‍ ആണ് കളിആവേശം കാല്പ്പാദങ്ങളില്നിന്നു കൈവിരലുകളിലേക്കു പടര്‍ത്തുന്നത്.
വിദേശ നിര്‍മിതമായ ഫാന്റസി സ്പോര്‍ട്സ് ആപ്ലിക്കേഷനുകള്‍ ഇന്ന് ഇന്ത്യയില്‍ സജീവമാണെങ്കിലും ഇതാദ്യമായാണ് കേരളത്തില്‍നിന്നൊരു ഫാന്റസി സ്പോര്‍ട്സ് ആപ്പ് തരംഗമാകുന്നത്. റിലീസ്ചെയ്ത് ഒരുദിനം പിന്നിടുമ്പോഴേക്കും ഒരു ലക്ഷത്തിലധികം പേരാണ് ജംഗിള്‍ കളിക്കാന്‍ ആരംഭിച്ചിരിക്കുന്നത്.
തിരുവില്വാമല സ്വദേശിയായ അനൂപ് ചെയര്‍മാനായ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാബല് ടെക്നോളജീസ് എന്ന ഐ.ടി. സ്ഥാപനമാണ് ഈ സംരംഭത്തിനു പിന്നില്‍. മറ്റു ഫാന്റസി സ്പോര്‍ട്സ് ആപ്പുകളിലുള്ള പോരായ്മകള്‍ മറികടന്നു കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലി ആയാണ് ജഗിള്‍ നിര്മിച്ചിരിക്കുന്നതെന്നു ക്യാബല് ടെക്നോളജീസ് ചെയര്മാന് പറയുന്നു.