Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഫ്എ കപ്പ് നാലാം റൗണ്ട് നറുക്കെടുപ്പ് കഴിഞ്ഞു; വമ്പന്‍ ടീമുകളുടെ എതിരാളികള്‍ ആരൊക്കെ?

ലണ്ടന്‍: എഫ്എ കപ്പ് നാലാം റൗണ്ടിനായുള്ള നറുക്കെടുപ്പ് കഴിഞ്ഞു. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ആഴ്‌സണല്‍ ടീമുകളെല്ലാം നേരിട്ട് ഏറ്റുമുട്ടുന്നതില്‍നിന്നും ഒഴിവായിട്ടുണ്ട്. വമ്പന്‍ ടീമുകള്‍ക്ക് അനായാസം അഞ്ചാം റൗണ്ടിലെത്താവുന്ന രീതിയിലാണ് നറുക്കെടുപ്പ് സമാപിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ടോട്ടനത്തിനും മൂന്നാം റൗണ്ട് മത്സരം കഴിയുന്നതുവരെ കാത്തിരിക്കണം.

ഹള്‍ സിറ്റിയാണ് ചെല്‍സിയുടെ എതിരാളി. ആഴ്‌സണല്‍ ബോണ്‍മൗത്തുമായും ലെസ്റ്റര്‍ ബ്രെന്റ്‌ഫോര്‍ഡുമായും മാഞ്ചസ്റ്റര്‍സിറ്റി ഫുള്‍ഹാമുമായും ഏറ്റുമുട്ടും. ബ്രിസ്റ്റ്രോള്‍ സിറ്റിയോ ഷ്രേവ്‌സ്ബറിയോ ആയിരിക്കും ലിവര്‍പൂളിന്റെ എതിരാളികള്‍. ജനുവരി 24 മുതല്‍ 27 വരെയുള്ള തീയതികളിലാണ് നാലാം റൗണ്ട് മത്സരങ്ങള്‍ നടക്കുക. യുണൈറ്റഡും ടോട്ടനവും നാലാം റൗണ്ടില്‍ എത്തുമെന്നാണ് പ്രതീക്ഷ.

facup

വോള്‍വസിനെതിരായ ആദ്യ കളി സമനിലയിലായതിനെ തുടര്‍ന്ന് രണ്ടാം മത്സരത്തിലാണ് യുണൈറ്റഡിന്റെ ജയം തീരുമാനിക്കുക. ജയിച്ചാല്‍ വാറ്റ്‌ഫോഡ് അല്ലെങ്കില്‍ ട്രാന്‍മെരെ എന്നീ ടീമുകളില്‍ ഏതെങ്കിലുമായിരിക്കും യുണൈറ്റഡിന്റെ എതിരാളികള്‍. മിഡില്‍സ്‌ബ്രോയുമായുള്ള മത്സരത്തില്‍ ജയിച്ചാല്‍ ടോട്ടനം സതാംപ്ടണുമായി നാലാം റൗണ്ടില്‍ ഏറ്റുമുട്ടും. പ്രീമിയര്‍ ലീഗില്‍ അവസാന മത്സരത്തില്‍ സതാംപ്ടണിനെതിരെ ടോട്ടനം തോല്‍വി വഴങ്ങിയിരുന്നു.

Story first published: Wednesday, January 8, 2020, 8:59 [IST]
Other articles published on Jan 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+