ലണ്ടന്‍: ട്രെയിനില്‍വെച്ച് ലൈംഗിക അതിക്രം നടത്തിയ മുന്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ താരം കുടുങ്ങി. അമ്പത്തിയൊന്നുകാരനായ പോള്‍ ഗാസ്കോയിന്‍ ആണ് ട്രെയിനില്‍വെച്ച് യുവതിയെ ലൈംഗികമായി ശല്യം ചെയ്തതിന്റെ പേരില്‍ കേസില്‍ കുടുങ്ങിയത്. ലൈംഗികതാത്പര്യത്തോടെ സ്പര്‍ശിച്ചെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുന്‍ താരത്തിനെതിരെ പോലീസ് കുറ്റം ചുമത്തി.
ഇന്ത്യക്ക് ആശ്വാസം... അവര്‍ ഉടന്‍ തിരിച്ചുവരില്ല, സ്മിത്തിനും വാര്‍ണറിനും വിലക്ക് തുടരുമെന്ന് സിഎ
ഓഗസ്ത് 20നായിരുന്നു സംഭവം. അന്ന് അറസ്റ്റിലായിരുന്ന താരത്തെ ഡിസംബര്‍ 11ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച മധ്യനിര കളിക്കാരില്‍ ഒരാളാണ് ഗാസ്കോയിന്‍. വര്‍ഷങ്ങളായി കടുത്ത മദ്യാസക്തിയിലാണ്. ന്യൂകാസില്‍ യുണൈറ്റഡിലൂടെ പേരെടുത്ത ഗാസ്കോയിന്‍ പിന്നീട് ടോട്ടനം, ലാസിയോ ടീമുകള്‍ക്കുവേണ്ടിയും കളിച്ചു.
1990ലെ ഇറ്റലി ലോകകപ്പില്‍ സെമിയിലെത്തിയ ഇംഗ്ലണ്ട് ടീമില്‍ അംഗമായിരുന്നു. ടീമിന്റെ മുന്നേറ്റത്തില്‍ അന്ന് പ്രധാന പങ്കുവഹിക്കുകയും ചെയ്തു. ചൈനയില്‍ വമ്പന്‍ ഫുട്ബോള്‍ ക്ലബ്ബുകള്‍ സജീവമാകുന്നതിന് മുന്‍പ് ചൈനയില്‍ എത്തിയ പ്രമുഖ പേരുകളിലൊരാളായിരുന്നു. ചൈനയിലെ സെക്കന്റ് ഡിവിഷന് ക്ലബ്ബായ ഗാന്‍ഷു ടിന്ന്മയുടെ കളിക്കാരനും പരിശീലകനുമായി.