Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡികെയുടെ സ്വന്തം 'ഡിപി'- ദീപിക പള്ളിക്കലിനെക്കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങള്‍

ക്രിക്കറ്റ് കരിയര്‍ അവസാനിച്ചുവെന്ന് എല്ലാവരും കരുതിയ ഇടത്തു നിന്നും അവിശ്വസനീയ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ദിനേശ് കാര്‍ത്തിക് നടത്തിയിരിക്കുന്നത്. ഇത്തവണത്തെ ഐപിഎല്‍ ആരാധകര്‍ക്കു പ്രിയങ്കരനായ ഡികെയുടെ കരിയര്‍ തന്നെ മാറ്റി മറിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കാര്‍ത്തിക് 'അഴിഞ്ഞാടുകയായിരുന്നു'. പിന്നാലെ ഇന്ത്യന്‍ ടീമില്‍ നിന്നും അദ്ദേഹത്തിനു വിളിയുമെത്തി.

karthik deepika

സൗത്താഫ്രിക്കയ്‌ക്കെതിരേ ഈ മാസം ഒമ്പതിനു തുടങ്ങുന്ന ടി20 പരമ്പരയിലാണ് കാര്‍ത്തിക് ഇടം നേടിയിരിക്കുന്നത്. 2019ലെ ഏകദിന ലോകകപ്പിനു ശേഷം ഇതാദ്യമായിട്ടാണ് അദ്ദേഹം ഇന്ത്യന്‍ കുപ്പായത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം (ജൂണ്‍ 1) കാര്‍ത്തിക് തന്റെ 37ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. കരിയര്‍ പോലെ തന്നെ അദ്ദേഹത്തിന്റെ വ്യക്തിജീവിതവും സംഭവബഹുലമാണെന്ന്ു കാണാം. കാര്‍ത്തിക്കിന്റ ഭാര്യയും മലയാളി സ്‌ക്വാഷ് താരവുമായ ദീപിക പള്ളിക്കലിനെക്കുറിച്ച് കൂടുതലായി അറിയാം.

karthik dipika

ദിനേശ് കാര്‍ത്തികിന്റെ രണ്ടാമത്തെ ഭാര്യ കൂടിയാണ് ദീപിക പള്ളിക്കല്‍. കുടുംബ സുഹൃത്ത് കൂടിയായരുന്ന നികിത വഞ്ജരയായിരുന്നു ഡികെയുടെ ആദ്യത്തെ ഭാര്യ. എന്നാല്‍ ദേശീയ ടീമിലെയും തമിഴ്‌നാട് ടീമിലെയും മുന്‍ സഹതാരവുമായ മുരളി വിജയിയുമായി കാര്‍ത്തികിന്റെ ഭാര്യ പ്രണയത്തിലായി. ഡികെയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു വിജയ്. പക്ഷെ ഭാര്യക്കു വിജയിയുമായി വഴിവിട്ട അടുപ്പമുണ്ടായിരുന്നതായി കാര്‍ത്തിക് വൈകിയാണ് അറിഞ്ഞത്.

karthik dipika

ഈ ബന്ധം അറിഞ്ഞതോടെ നികിത വഞ്ജരയുമായുള്ള വിവാഹ ജീവിതം ദിനേശ് കാര്‍ത്തിക് അവസാനിപ്പിക്കുകയായിരുന്നു. 2012ലായിരുന്നു ഇത്. വിവാഹ മോചനത്തിനു പിന്നാല മുരളി വിജയ് നികിതയെ വിവാഹം കഴിക്കുകയും ചെയ്തു. നിലവില്‍ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ് ഇരുവരും. തുടര്‍ന്നാണ് കാര്‍ത്തിക് ദീപിക പള്ളിക്കലുമായി അടുക്കുന്നത്. വൈകാതെ ഇരുവരും വിവാഹിതരാവുകയുമായിരുന്നു.

dipika

നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌ക്വാഷ് താരങ്ങളിലൊരാളാണ് ദീപിക പള്ളിക്കല്‍. ഇതുവരെ നല്‍കിയിട്ടുള്ള മഹത്തായ സംഭാവനകള്‍ പരിഗണിച്ച് ദീപികയെ രാജ്യം പദ്മശ്രീ, അര്‍ജുന അവാര്‍ഡുകള്‍ നല്‍കി ആരിക്കുകയും ചെയ്തിട്ടുണ്ട്.

karthik dipika

2021ലായിരുന്നു ദിനേശ് കാര്‍ത്തിക്- ദീപിക പള്ളിക്കല്‍ ദമ്പതികള്‍ക്കു ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. പുതിയ രണ്ടു പേര്‍ കൂടി തങ്ങളുടെ കുടുബത്തിലേക്കു വന്നതായി ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. കബീര്‍ പള്ളിക്കല്‍, സിയാന്‍ പള്ളിക്കല്‍ എന്നിങ്ങനൊണ് മക്കളുടെ പേരുകള്‍.

dipika

ദീപിക റബേക്ക പള്ളിക്കലെന്നാണ് യഥാര്‍ഥ പേര്. 1991 സപ്തംബര്‍ 21നു കോട്ടയത്താണ് ദീപിക ജനിച്ചത്. സഞ്ജീവ്- സൂസന്‍ പള്ളിക്കല്‍ ദമ്പതികളുടെ മകളാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനായി കളിച്ചിട്ടുളള താരം കൂടിയാണ് ദീപികയുടെ അമ്മ സൂസന്‍.
സ്‌ക്വാഷിലേക്കു വരുന്നതിനു മുമ്പ് മോഡലിങിലും ദീപിക പള്ളിക്കല്‍ ഒരുകൈ നോക്കിയിട്ടുണ്ട്. പിന്നീടാണ് ദീപിക ലോകം അറിയപ്പെടുന്ന സ്‌ക്വാഷ് താരമായി മാറുന്നത്. 2006ലായിരുന്നു അവര്‍ പ്രൊഫഷണല്‍ സ്‌കാഷ് താരമായി മാറിയത്.

dpika

കോമണ്‍വെല്‍ത്ത് ഗെയിംസ് ഡബിള്‍സില്‍ ഇന്ത്യക്കു വേണ്ടി സ്‌ക്വാഷില്‍ സ്വര്‍ണ മെഡല്‍ നേടിയ താരമാണ് 30 കാരിയായ ദീപിക പള്ളിക്കല്‍. ലോക ഡബിള്‍സ് ചാംപ്യന്‍ഷിപ്പില്‍ രണ്ടു തവണ സ്വര്‍ണം നേടാന്‍ ഇവര്‍ക്കു സാധിച്ചു. കൂടാതെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും മൂന്നു തവണ വെങ്കലവും ദീപിക കരസ്ഥമാക്കിയിട്ടുണ്ട്.

dipika

വനിതകളുടെ ലോക സ്‌ക്വാഷ് റാങ്കിങില്‍ ആദ്യ പത്തിനുള്ളില്‍ ഇടം നേടിയ ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ് ദീപിക പള്ളിക്കല്‍. സമ്മാനത്തുകയിലെ പക്ഷപാതത്തില്‍ പ്രതിഷേധിച്ച് 2012, 15 കളിലെ സ്‌ക്വാഷ് ചാംപ്യന്‍ഷിപ്പുകളില്‍ മല്‍സരിക്കാന്‍ അവര്‍ വിസമ്മതിച്ചിരുന്നു.

Story first published: Thursday, June 2, 2022, 15:50 [IST]
Other articles published on Jun 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+