Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗുരുതരമായി പരിക്കേറ്റ എവര്‍ട്ടന്‍ താരം ഗോമസിന് ശസ്ത്രക്രിയ; കളിക്കളത്തിലേക്ക് എപ്പോള്‍?

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ എവര്‍ട്ടന്‍ താരം ആന്ദ്രേ ഗോമസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ച സംഭവത്തില്‍ എവര്‍ട്ടന്‍ തങ്ങളുടെ വെബ്‌സൈറ്റിലൂടെ താരത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു. ശസ്ത്രക്രിയ വിജയമായിരുന്നെന്നും എത്രയും പെട്ടെന്ന് ഗോമസിന് തിരിച്ചെത്താന്‍ കഴിയുമെന്നും ക്ലബ്ബ് പ്രതികരിച്ചു.

ഈ സീസണ്‍ മുഴുവന്‍ ഗോമസ് പുറത്തിരിക്കേണ്ടിവരുമെന്നാണ് കരുതുന്നത്. വരും സീസണിലും ഗോമസിന് എത്രമാത്രം മടങ്ങിവരാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. ശസ്ത്രക്രിയ്ക്കുശേഷം കുറച്ചുദിവസം ആശുപത്രിയില്‍ തങ്ങും. ക്ലബ്ബ് സ്റ്റാഫിന്റെ മേല്‍നോട്ടത്തിലാണ് താരം പിന്നീട് കഴിയുക. കണംകാല്‍ ഒടിഞ്ഞുതൂങ്ങിയ നിലയിലാണ് ഗോമസിനെ കളിക്കളത്തില്‍നിന്നും പുറത്തേക്ക് കൊണ്ടുപോയത്. കരച്ചിലടക്കാന്‍ പാടുപെട്ട താരത്തിന്റെ അവസ്ഥയില്‍ കളിക്കാരും ആരാധകരുമെല്ലാം ഞെട്ടിയിരുന്നു.

andregomesaccident

ഞായറാഴ്ച രാത്രി നടന്ന ടോട്ടനവുമായുള്ള മത്സരത്തിന്റെ 79-ാം മിനിറ്റിലായിരുന്നു സംഭവം. പന്തുമായി കുതിക്കുകയായിരുന്ന ഗോമസിനെ പിറകില്‍നിന്നും ഓടിയെത്തി ദക്ഷിണ കൊറിയന്‍ താരം സണ്‍ മിന്‍ ടാക്കിള്‍ ചെയ്ത് വീഴ്ത്തുകയായിരുന്നു. വീഴ്ചയ്ക്കിടെ മറ്റരൊരു ടോട്ടനം താരവുമായി കൂട്ടിയിടിച്ചതും പോര്‍ച്ചുഗീസുകാരനായ ഗോമസിന് വിനയായി. ചുവപ്പുകാര്‍ഡ് കണ്ട് സണ്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് കളിക്കളം വിട്ടത്. ബാഴ്‌സലോണില്‍നിന്നും ടോട്ടനത്തിലെത്തിയ ഗോമസിന് പരിക്ക് കരിയറിന് ഭീഷണിയാകുമോയെന്ന ആശങ്കയുണ്ട്.

Story first published: Tuesday, November 5, 2019, 17:15 [IST]
Other articles published on Nov 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+