Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നേപ്പാളിലെ 'ഐപിഎല്ലിന്' കൊറോണ ഭയം... എവറസ്റ്റ് പ്രീമിയര്‍ ലീഗ് മാറ്റിവച്ചു

കാഠ്മണ്ഡു: കൊറോണ വൈറസ് ബാധ കായിക ലോകത്തെയും പിടികൂടുന്നു. ഐപിഎല്‍ മാതൃകയില്‍ നേപ്പാളില്‍ നടക്കാനിരിക്കുന്ന ഫ്രാഞ്ചൈസി ലീഗായ എവറസ്റ്റ് പ്രീമിയര്‍ ലീഗ് മാറ്റി വയ്ക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു. കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്നാണ് ടൂര്‍ണമെന്റ് നീട്ടിവച്ചത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലുള്‍പ്പെടെ പല പ്രമുഖ താരങ്ങളും അണിനിരക്കുന്ന ലീഗ് കൂടിയാണിത്.

epl

മാര്‍ച്ച് 14നായിരുന്നു എവറസ്റ്റ് പ്രീമിയര്‍ ലീഗ് ആരംഭിക്കേണ്ടിയിരുന്നത്. ഇതാണ് ഇപ്പോള്‍ നീട്ടി വച്ചിരിക്കുന്നത്. സാഹര്യങ്ങള്‍ അനുകൂലമായാല്‍ കഴിയുന്നത്ര വേഗത്തില്‍ തന്നെ ടൂര്‍ണമെന്റ് ആരംഭിക്കുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഗെയ്‌ലിനെക്കൂടാതെ നേപ്പാളിലെ സ്പിന്‍ സെന്‍സേഷന്‍ സന്ദീപ് ലാമിച്ചാനെ, അഫ്ഗാനിസ്താന്റെ വെടിക്കെട്ട് താരം മുഹമ്മദ് ഷഹ്‌സാദ് എന്നിവരെല്ലാം എവറസ്റ്റ് പ്രീമിയര്‍ ലീഗിന്റെ ഭാഗമാവുന്നുണ്ട്.

നേപ്പാളില്‍ ഇതുവരെ ഒരാള്‍ക്കു മാത്രമേ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളൂ. രോഗം പരക്കുന്നത് തടയാന്‍ ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന സാഹര്യങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് എവറസ്റ്റ് പ്രീമിയര്‍ ലീഗ് നീട്ടി വച്ചിരിക്കുന്നത്. ടൂര്‍ണമെന്റ് മാറ്റി വയ്‌ക്കേണ്ടി വന്നതില്‍ ക്രിക്കറ്റ് പ്രേമികളെപ്പോലെ ഞങ്ങള്‍ക്കും ദുഖമുണ്ട്. എന്നാല്‍ നേപ്പാളുകാരുടെയും ടൂര്‍ണമെന്റിനെത്തിയ വിദേശ കളിക്കാരുടെയും ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുകയെന്നത് മറ്റെല്ലാത്തിനേക്കാള്‍ പ്രധാനമാണെന്നു ടൂര്‍ണമെന്റിന്റെ മാനേജിങ് ഡയറക്ടര്‍ ആമിര്‍ അക്തര്‍ വ്യക്തമാക്കി.

രാജ്യം മാത്രമല്ല, ലോകം മുഴുവന്‍ വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍ തങ്ങള്‍ക്കു പിന്തുണയും മാര്‍നിര്‍ദേശവും നല്‍കിയ നേപ്പാള്‍ സര്‍ക്കാരിനോടു നന്ദി അറിയിക്കുന്നു. ഇപ്പോഴത്തെ ഈ പ്രതിസന്ധി മറികടന്നു കഴിഞ്ഞാല്‍ എത്രയും വേഗം തന്നെ ടൂര്‍ണമെന്റ് ആരംഭിക്കാനാണ് ശ്രമം. നേപ്പാള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ ടൂര്‍ണമെന്റായിരിക്കും എവറസ്റ്റ് പ്രീമിയര്‍ ലീഗെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Friday, March 6, 2020, 13:13 [IST]
Other articles published on Mar 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+