കുഞ്ഞിന്റെ മാമോദിസ ചടങ്ങും ലോകകപ്പ് മയം
തൃശൂര്‍: കുഞ്ഞിന്റെ മാമോദിസ ചടങ്ങിലും നിറഞ്ഞു നിന്നത് ലോകകപ്പ് മത്സരത്തിന്റെ ആവേശം. അര്‍ജന്റീനയോടുള്ള ആവേശത്തില്‍ മതിമറന്ന് അര്‍ജന്റീന താരം ഗബ്രിയേല്‍ ബാസ്റ്റിസ്റ്റൂട്ടയെ അനുസ്മരിച്ച് കുട്ടിയ്ക്ക് ഗബ്രിയേല്‍ മാരിന്‍ എന്ന പേരും നല്‍കി.
അര്‍ജന്റീന തരംഗമായി മാറിയ മാമോദിസ ചടങ്ങിന്റെ വേദി കൗതുകവും ആശ്ചര്യവും പകര്‍ന്നു. മാള -പള്ളിപ്പുറം സ്വദേശി ചക്കാലയ്ക്കല്‍ ആന്റണി-ദീപ ദമ്പതികളുടെ മകന്റെ ലയണ്‍സ് ഹാളില്‍ വച്ച് നടത്തിയ മാമോദിസ ചടങ്ങാണ് വേറിട്ട അനുഭവമായത്. അര്‍ജന്റീനയുടെ 'ചങ്ക്' ആരാധകരായ ആന്റണിയും-ദീപയും അര്‍ജന്റീനയുടെ ജഴ്‌സിയുടെ നിറത്തിലാണ് ഹാള്‍ അലങ്കരിച്ചത്.

ഫുട്‌ബോള്‍ കോര്‍ട്ടില്‍ ഫുട്‌ബോള്‍ വച്ചിരിക്കുന്ന തരത്തിലാണ് കേക്ക് ഒരുക്കിയത്. മണ്ഡപം, മേശ, കസേര , എന്തിന് വിളമ്പുന്നവര്‍വരെ അര്‍ജന്റീനയുടെ ജഴ്‌സിയാണ് അണിഞ്ഞിരുന്നത്. അര്‍ജന്റീനിയുടെ ജഴ്‌സിയണിഞ്ഞ് ചടങ്ങിനെത്തിയ ആന്റണിയും സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് പുതുമ നല്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications