Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പിലെ കൈമാറ്റജാലകം അടച്ചു; നെയ്മര്‍ തുടരും, ഇക്കാര്‍ഡി പിഎസ്ജിയില്‍; മറ്റു കൈമാറ്റങ്ങള്‍ ഇങ്ങനെ

ലണ്ടന്‍: യൂറോപ്യന്‍ ഫുട്‌ബോളിലെ ഈ സീസണിലെ സമ്മര്‍ കൈമാറ്റ ജാലകം അടച്ചതോടെ കളിക്കാരുടെ കൂടുമാറ്റങ്ങള്‍ പൂര്‍ത്തിയായി. അവസാന ദിവസമായ സപ്തംബര്‍ 2ന് കാര്യമായ കൈമാറ്റങ്ങള്‍ നടന്നില്ല. ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന നെയ്മറുടെ കൈമാറ്റം നടക്കാതിരുന്നത് ആരാധകരെ നിരാശരാക്കി. ബാഴ്‌സലോണയും പിഎസ്ജിയും തമ്മില്‍ നടന്ന ചര്‍ച്ച ഫലവത്താകാത്തതിനാലാണ് നെയ്മര്‍ പിഎസ്ജിയില്‍ തുടരാന്‍ തീരുമാനിച്ചത്.

അര്‍ജന്റീനയുടെ മൗറോ ഇക്കാര്‍ഡി അവസാന ദിവസം പിഎസ്ജിയിലെത്തിയതാണ് പ്രധാനമാറ്റം. ഒരുവര്‍ഷത്തെ ലോണിലാണ് ഇക്കാര്‍ഡി പിഎസ്ജിയിലെത്തിയത്. റയല്‍ മാഡ്രില്‍നിന്നും ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസിനെയും പിഎസ്ജി ടീമിലെത്തിച്ചു. അല്‍ഫോണ്‍സ് എരിയോല പിഎസ്ജിയില്‍ നിന്നും ലോണില്‍ റയലിലെത്തിയിട്ടുമുണ്ട്. ആഴ്‌സണല്‍ താരം ഹെന്റിക് മിഖിതര്യന്‍ റോമയിലെത്തി.

football

ലിവര്‍പൂളില്‍ നിന്നും ബോബി ഡങ്കന്‍ ഫിയോറന്റീനയിലേക്ക് കൂടുമാറി. മെക്‌സിക്കന്‍ താരം ഹാവിയര്‍ ഹെര്‍ണാണ്ടസ് വെസ്റ്റ് ഹാം യുണൈറ്റഡില്‍നിന്നും സെവിയ്യയിലെത്തി. മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. റദാമല്‍ ഫാല്‍ക്കോവ മൊണോക്കോയില്‍ നിന്നും തുര്‍ക്കി ക്ലബ്ബ് ഗളത്‌സരയിലെത്തി. സെര്‍ജിയോ റിക്കോ സെവിയ്യയില്‍നിന്നും പിഎസ്ജിയിലെത്തി. അതേസമയം, പോള്‍ പോഗ്ബ, ഡൈബാല തുടങ്ങി അഭ്യൂഹങ്ങളില്‍ പ്രമുഖരായവരുടെ കൂടുമാറ്റം ഇത്തവണ നടന്നില്ല.

Story first published: Tuesday, September 3, 2019, 12:36 [IST]
Other articles published on Sep 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+