Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇടവേളയ്ക്കുശേഷം യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകള്‍ ഉണര്‍ന്നു; മത്സരഫലങ്ങള്‍ അറിയാം

പാരിസ്: അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായുള്ള ഇടവേളയ്ക്കുശേഷം യൂറോപ്യന്‍ ലീഗുകള്‍ വീണ്ടും ആരംഭിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലൊഴികെ മറ്റു ലീഗുകളിലെല്ലാം വെള്ളിയാഴ്ച രാത്രി മത്സരങ്ങള്‍ തുടങ്ങി. ഫഞ്ച് ലീഗില്‍ ലില്ലെ ജയം സ്വന്തമാക്കിയപ്പോള്‍ ലിയോണ്‍ സമനില വഴങ്ങി. ആന്‍ഗേര്‍ഴ്‌സിനെതിരെയാണ് ലില്ലെ ജയം നേടിയത്. സ്‌കോര്‍ 2-1. അമിയന്‍സിനെതിരെ 2-2 എന്ന നിലയില്‍ ലിയോണ്‍ തുല്യത പാലിച്ചു.

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ഫോര്‍ച്യുണ ദസ്സല്‍ഡോര്‍ഫ്, വോള്‍സ്ബര്‍ഗ് മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി. സ്പാനിഷ് ലാ ലീഗയില്‍ മല്ലോര്‍ക്ക, അത്‌ലറ്റിക്കോ ക്ലബ്ബ് മത്സരത്തിലും സമനിലയായിരുന്നു ഫലം. ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഇംഗ്ലീഷ് പ്രമീയര്‍ ലീഗ് ഉള്‍പ്പെടെയുള്ള എല്ലാ ലീഗുകളിലും ശനിയാഴ്ച പ്രമുഖ ടീമുകള്‍ കളത്തിലിറങ്ങുന്നുണ്ട്.

football

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ടോട്ടനം, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ ശനിയാഴ്ച മത്സരത്തിനിറങ്ങും. സ്പാനിഷ് ലാ ലീഗയില്‍ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകള്‍ക്കും മത്സരമുണ്ട്. ലീഗുകളില്‍ മത്സരങ്ങളുടെ തുടക്കത്തില്‍ ഇടറിയവര്‍ ജയംപ്രതീക്ഷിച്ചിറങ്ങുമ്പോള്‍ ലീഡ് കൈവിടാതെ വിജയക്കുതിപ്പ് നടത്താനാകും പ്രമുഖരുടെ ശ്രമം.

Story first published: Saturday, September 14, 2019, 14:33 [IST]
Other articles published on Sep 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+