Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപമുണ്ടായാല്‍ മൈതാനം വിടുമെന്ന് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്

ലണ്ടന്‍: ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ വംശീയ അധിക്ഷേപം പതിവായതോടെ മുന്നറിയിപ്പുമായി ഇംഗ്ലണ്ട്. യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരം നടക്കാനിരിക്കെ വംശീയ അധിക്ഷേപമുണ്ടായാല്‍ മത്സരം ഉപേക്ഷിക്കുമെന്നാണ് ടീം മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. ഗ്രൂപ്പ് എ യില്‍ ചെക്ക് റിപ്പബ്ലിക്, ബള്‍ഗേറിയ എന്നീ ടീമുകളുമായി ഇംഗ്ലണ്ടിന്റെ മത്സരം വരും ദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് ടീം വ്യത്യസ്ത രീതിയില്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

കളിക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപമുണ്ടായാല്‍ ഉടന്‍ മൈതാനം വിടുമെന്ന് ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ടാമി അബ്രഹാം വ്യക്തമാക്കി. ഏതെങ്കിലും ഒരു കളിക്കാരനെതിരെ അധിക്ഷേപമുണ്ടായാല്‍ അത് എല്ലാ കളിക്കാര്‍ക്കുമെതിരായ അധിക്ഷേപമായി കണക്കാക്കും. കളിക്കാര്‍ അസന്തുഷ്ടരായാല്‍ ടീം അംഗങ്ങളെല്ലാം മൈതാനം വിടുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നും അറിയിച്ചിട്ടുണ്ട്.

tammyabraham

ഇംഗ്ലണ്ട് പരിശീലകന്‍ ഗരേത് സൗത്ത്‌ഗേറ്റ് തിങ്കളാഴ്ച കളിക്കാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. വംശീയ അധിക്ഷേപമുണ്ടായാല്‍ കടുത്ത പ്രതിഷേധമുണ്ടാക്കണമെന്ന് അദ്ദേഹം കളിക്കാരോട് നിര്‍ദ്ദേശിച്ചു. കളിക്കാര്‍ എന്തൊക്കെ ചെയ്യണമെന്നും പ്രോട്ടോക്കോള്‍ എന്തൊക്കെയാണെന്നും പരിശീലകന്‍ വ്യക്തമാക്കിയിട്ടുണ്ട്. വംശീയ അധിക്ഷേപമുണ്ടായാല്‍ ഉള്ള പ്രോട്ടോക്കോള്‍ യുവേഫ ഗവേണിങ് ബോര്‍ഡിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കളി ഉപേക്ഷിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ റഫറി എടുത്തേക്കും.

ബള്‍ഗേറിയയില്‍ ജൂണില്‍ നടന്ന ചെക്ക് റിപ്പബ്ലിക് കൊസോവോ യോഗ്യതാ മത്സരത്തിനിടെ വംശീയ അധിക്ഷേപമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ബള്‍ഗേറിയ നാഷണല്‍ സ്റ്റേഡയത്തില്‍ ശല്യക്കാരായ ആരാധകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് യുവേഫയുടെ നിര്‍ദ്ദേശം. ഇംഗ്ലണ്ടിനെതിരായ മത്സരം ഇതേ സ്റ്റേഡയത്തില്‍ നടക്കാനിരിക്കെ വംശീയ അധിക്ഷേപം കടുത്ത അപരാധമായി കണക്കാക്കിയാകും യുവേഫയുടെ ഇടപെടല്‍.

Story first published: Wednesday, October 9, 2019, 11:38 [IST]
Other articles published on Oct 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+