For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോയിന്‍ മോര്‍ഗന് ഏകദിന മത്സരത്തില്‍ വിലക്ക്

ലണ്ടന്‍: പാക്കിസ്ഥാനെതിരെ ഏകദിന പരമ്പര നടന്നുകൊണ്ടിരിക്കെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോയിന്‍ മോര്‍ഗന് വിലക്കേര്‍പ്പെടുത്തി. സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ ഒരു മത്സരത്തിലാണ് വിലക്ക്. ഇതോടെ നാലാം ഏകദിന മത്സരത്തില്‍ മോര്‍ഗന് കളിക്കാനാകില്ല. അഞ്ചു മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ത്തിന് മുന്നിലാണ്. മൂന്നാം മത്സരത്തിലെ സ്ലോ ഓവറിന്റെ പേരിലാണ് ഇപ്പോഴത്തെ നടപടി.

ലോകകപ്പ്: നാലാമന്‍ താന്‍ തന്നെയോ? അല്ലെങ്കില്‍... അതിനേക്കാള്‍ പ്രധാനം മറ്റൊന്നെന്ന് വിജയ് ശങ്കര്‍
നോട്ടിങ്ഹാമിന്‍ നടന്ന മൂന്നാം ഏകദിനത്തിനുശേഷം മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്‌സണ്‍ ആണ് മോര്‍ഗനെതിരെ നടപടി സ്വീകരിച്ചത്. നിശ്ചിത സമയത്ത് ഇംഗ്ലണ്ട് രണ്ട് ഓവറുകള്‍ക്ക് പിന്നിലായിരുന്നെന്ന് റിച്ചാര്‍ഡ്‌സണ്‍ റിപ്പോര്‍ട്ട് നല്‍കി. ഫിബ്രുവരിയില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന മത്സരത്തിലും മോര്‍ഗന് സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ നടപടിയുണ്ടായിരുന്നു.

eoinmorgan

രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചതോടെ വിലക്കിനൊപ്പം മോര്‍ഗന്‍ മത്സരഫീയുടെ 40 ശതമാനം പിഴയും ഒടുക്കണം. സഹകളിക്കാര്‍ക്ക് 20 ശതമാനമാണ് പിഴ. ഓപ്പണര്‍ ബെയര്‍സ്‌റ്റോവിനും ഐസിസിയുടെ അച്ചടക്ക നടപടിയുണ്ട്. മത്സരത്തില്‍ 128 റണ്‍സെടുത്ത താരം പുറത്തായശേഷം സ്റ്റമ്പിന് ബാറ്റിടിച്ചതിനെ തുടര്‍ന്ന് ഒരു ഡീമെറിറ്റ് പോയന്റ് ലഭിക്കും. ഇതാദ്യമായാണ് താരത്തിന് ഡീമെറിറ്റ് പോയന്റ് ലഭിക്കുന്നത്.

Story first published: Thursday, May 16, 2019, 8:36 [IST]
Other articles published on May 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+