Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫിക്ചര്‍ പ്രഖ്യാപിച്ചു; ആദ്യ ആഴ്ചയില്‍ യുണൈറ്റഡ് ചെല്‍സി പോരാട്ടം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ 2019-20 സീസണിലേക്കുള്ള ഫിക്ചര്‍ പ്രഖ്യാപിച്ചു. ഓഗസ്ത് 10 നാണ് സീസണ്‍ ആരംഭിക്കുന്നത്. ഒറ്റ പോയന്റ് വ്യത്യാസത്തില്‍ ഇത്തവണ കിരീടം നഷ്ടമായ ലിവര്‍പൂള്‍ ആദ്യ മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയെ നേരിടും. യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ചെല്‍സിയും യുണൈറ്റഡും തമ്മില്‍ ഓഗസ്ത് 11ന് ഏറ്റുമുട്ടുന്നുണ്ട്.

പുതിയ പരിശീലകന് കീഴിലായിരിക്കും ചെല്‍സി ഇറങ്ങുകയെന്നാണ് സൂചന. അതേസമയം, ഇത്തവണ ആറാം സ്ഥാനത്തായതിന്റെ ക്ഷീണം തീര്‍ക്കാനായി പുതുനിരയുമായി സോള്‍ഷ്യറുടെ യുണൈറ്റഡും കളിക്കാനിറങ്ങും. പെപ് ഗാര്‍ഡിയോളയ്ക്കു കീഴില്‍ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യ ആഴ്ചയിലെ എതിരാളി വെസ്റ്റ്ഹാം യുണൈറ്റഡ് ആണ്. ആഴ്‌സണല്‍ ന്യൂകാസില്‍ യുണൈറ്റഡിനേയും ടോട്ടനം ആസ്റ്റണ്‍വില്ലയേയും നേരിടും.

englishpremiereleague

പുതിയ കളിക്കാര്‍ പുതിയ പരിശീലകര്‍ തുടങ്ങി ലോകത്തെ ഏറ്റവും ആകര്‍ഷമായ ഫുട്‌ബോള്‍ ലീഗില്‍ ഇത്തവണയും പുതുമകള്‍ ഏറെയുണ്ടാകും. കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ മറന്ന് പുതിയ പ്രതീക്ഷകളുമായി ടീമുകളിറങ്ങുമ്പോള്‍ മത്സരങ്ങള്‍ ശ്രദ്ധപിടിച്ചുപറ്റുമെന്നുറപ്പാണ്. കിരീടപോരാട്ടത്തിനായി മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മിലായിരിക്കും പ്രധാന പോരാട്ടമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story first published: Friday, June 14, 2019, 8:40 [IST]
Other articles published on Jun 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+