Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊവിഡ്-19: 'ജഴ്‌സിയൂരി' ബട്‌ലര്‍... ലോകകപ്പ് ജഴ്‌സി ലേലത്തിന്

ലണ്ടന്‍: കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ തന്റെ ജഴ്‌സി ലേലത്തിനു വച്ച് ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ധരിച്ച ജഴ്‌സിയാണ് ധനസമാഹരണത്തിനായി ബട്‌ലര്‍ ലേലം ചെയ്യുന്നത്. ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയായിരുന്നു 2019ല്‍ ഇംഗ്ലണ്ട് തങ്ങളുടെ കന്നി ലോകകിരീടം സ്വന്തമാക്കിയത്. ചരിത്ര നിമിഷത്തിനു സാക്ഷിയായ തന്റെ ജഴ്‌സിക്കു ലേലത്തില്‍ വന്‍ തുക തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബട്‌ലര്‍.

buutler

ട്വിറ്ററിലൂടെയാണ് ജഴ്‌സി ലേലത്തിനു വച്ചതായി ബട്‌ലര്‍ ലോകത്തെ അറിയിച്ചത്. നിങ്ങളെല്ലാവരും സുരക്ഷിതരാണെന്നും വീട്ടില്‍ തന്നെ കഴിയുകയാണെന്നും പ്രതീക്ഷിക്കുന്നു. ആശുപത്രികള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരെല്ലാം വലിയ കാര്യമാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മുടെയെല്ലാം പിന്തുണ അവര്‍ക്കു ആവശ്യമുണ്ട്. റോയല്‍ ബ്രോംറ്റണ്‍, ഹാര്‍ഫീല്‍ഡ് തുടങ്ങിയ ആശുപത്രികളുടെ ചാരിറ്റിയിലേക്കു സംഭാവന ചെയ്യുന്നതിനായി ലോകകപ്പ് ഫൈനല്‍ ജഴ്‌സി ലേലത്തിനു വയ്ക്കുകയാണ്. കൊവിഡ്-19 ബാധിച്ചവരെ രക്ഷിക്കുന്നതിനായി ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സമാഹരിക്കുന്നതിനു വേണ്ടി ഈ ആശുപത്രികള്‍ എല്ലാവരോടും ധനസഹായം അഭ്യര്‍ഥിച്ചിരുന്നുവെന്നും വീഡിയോക്കൊപ്പം ബട്‌ലര്‍ ട്വീറ്റ് ചെയ്തു.

ശ്വാസകോശം, ഹൃദയം എന്നിവ സംബന്ധമായ അസുഖങ്ങളെ ചികില്‍സിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ആശുപത്രികളാണ് ഹാര്‍ഫീല്‍ഡും റോയല്‍ ഹാപ്റ്റണും. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ ചികില്‍സിക്കുന്നതിനു വേണ്ടി ജീവന്‍രക്ഷാ ഉപകരണങ്ങള്‍ കൂടുതലായി തയ്യാറാക്കി വയ്‌ക്കേണ്ടതുണ്ട്. അതിനു വേണ്ടിയാണ് ആശുപത്രികള്‍ ധനസമാഹരണം ആരംഭിച്ചത്. അവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോകകപ്പ് ഫൈനലില്‍ ടീമംഗങ്ങളെല്ലാം ഒപ്പു വച്ചിട്ടുള്ള ജഴ്‌സി ലേലത്തില്‍ വയ്ക്കുന്നതെന്നും വീഡിയോയില്‍ ബട്‌ലര്‍ പറഞ്ഞു.

കൊവിഡ്-19 ലോകത്താകെ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്താകമാനം ഇതുവരെ ഒമ്പത് ലക്ഷത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 42,000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളെയാണ് കൊറോണ വൈറസ് രൂക്ഷമായി ബാധിച്ചത്. ആയിരത്തോളം പേരാണ് ഇവിടെ ദിവസേന മരിച്ചു കൊണ്ടിരിക്കുന്നത്. ബ്രിട്ടനില്‍ 25,000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

Story first published: Wednesday, April 1, 2020, 15:50 [IST]
Other articles published on Apr 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+